ഇംഗ്ലീഷുകാരുടെ 'മൈറ്റി മൗസ്' ; ബാലൺ ഡി ഓർ ജേതാവ് കെവിൻ കീഗൻ അന്തരിച്ചു

Update: 2026-07-21 04:39 GMT

ലണ്ടൻ : മുൻ ഇംഗ്ലണ്ട് ഫുട്ബോൾ ടീം നായകനും രണ്ട് തവണ ബാലൺ ഡി ഓർ ജേതാവുമായ കെവിൻ കീഗൻ അന്തരിച്ചു. 75-ാം വയസിൽ കാൻസറിനെ തുടർന്നാണ് അന്ത്യം. കളിക്കാരൻ എന്ന നിലയിലും പരിശീലകനായും കീഗൻ പേരെടുത്ത ന്യൂകാസിൽ യുനൈറ്റഡാണ് താരത്തിന്റെ വിയോഗം പുറത്തുവിട്ടത്.

ലിവർപൂൾ, ഹാംബർഗർ, സതാംപ്ടൺ, ന്യൂകാസിൽ ടീമുകൾക്ക് വേണ്ടി ബൂട്ടുകെട്ടിയ താരം ഇംഗ്ലണ്ട് അണ്ടർ 23, സീനിയർ ടീമുകൾക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്. ന്യൂകാസിൽ, ഫുൾഹാം, മാഞ്ചസ്റ്റർ സിറ്റി എന്നീ ക്ലബ്ബുകൾക്ക് പുറമെ ഇംഗ്ലണ്ട് ദേശീയ ടീമിന്റെ പരിശീലകനായും കീഗൻ സേവമനുഷ്ടിച്ചിട്ടുണ്ട്.

അതിവേഗ ഡ്രിബിളിംഗ് പാടവവും എരിയൽ ബോളുകൾ നേടിയെടുക്കുന്നതിലെ മികവുമാണ് താരത്തിന് 'മൈറ്റി മൗസ്' എന്ന ഓമനപ്പേര് സമ്മാനിച്ചത്. 1978, 1979 വർഷങ്ങളിലാണ് താരം ബാലൺ ഡി ഓർ സ്വന്തമാക്കുന്നത്.    

Tags:    

Writer - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

Editor - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

By - Sports Desk

contributor

Similar News