ബ്രൂണോ ഫെർണാണ്ടസിന് ഡബിൾ; അത്‌ലറ്റിക് ക്ലബിനെ തോൽപിച്ച് യുണൈറ്റഡ്, ടോട്ടനത്തിനും ജയം
യൂറോപ്പ ലീഗിൽ മെയ് ഒൻപതിനാണ് രണ്ടാംപാദ സെമി
ലണ്ടൻ: യൂറോപ്പ ലീഗ് ആദ്യപാദ സെമിയിൽ വമ്പൻമാർക്ക് ജയം. ക്യാപ്റ്റൻ ബ്രൂണോ ഫെർണാണ്ടസിന്റെ ഹാട്രിക് മികവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത മൂന്ന് ഗോളിന് സ്പാനിഷ് ക്ലബ് അത്‌ലറ്റിക് ബിൽബാവോയെ തോൽപിച്ചു. മറ്റൊരു സെമിയിൽ ടോട്ടനം നോർവീജിയൻ ക്ലബ് ബോഡോയെ കീഴടക്കി(3-1).
അത്‌ലറ്റിക് തട്ടകത്തിൽ നടന്ന മത്സരത്തിൽ ആധികാരികമായാണ് ചുവന്ന ചെകുത്താൻമാർ ജയം സ്വന്തമാക്കിയത്. 30ാം മിനിറ്റിൽ കാസമിറോയിലൂടെ സന്ദർശർ മുന്നിലെത്തി. 37ാം മിനിറ്റിലും(പെനാൽറ്റി), 45ാം മിനിറ്റിലുമാണ് ബ്രൂണോ ഫെർണാണ്ടസ് ലക്ഷ്യംകണ്ടത്. 35ാം മിനിറ്റിൽ ഡാനി വിവിയന് ചുവപ്പ്കാർഡ് കണ്ടതോടെ പത്തുപേരുമായാണ് അത്‌ലറ്റിക് ക്ലബ് പൊരുതിയത്.
മറ്റൊരു മത്സരത്തിൽ നോർവീജിയൻ കുഞ്ഞൻ ക്ലബ് ബോധോയെ സ്വന്തം തട്ടകമായ ഹോട്പ്‌സർ സ്റ്റേഡിയത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ടോട്ടനം തകർത്ത് വിട്ടത്. ബ്രെണ്ണൻ ജോൺസൻ(1), ജെയിംസ് മാഡിസൻ(34), ഡൊമിനിക് സോളങ്കി(61) എന്നിവർ ലക്ഷ്യംകണ്ടു. ബോഡോക്കായി സാൾട്ട്‌നെസ്(83) ആശ്വാസഗോൾക കണ്ടെത്തി.