Writer - razinabdulazeez
razinab@321
ദോഹ: മുന്‍ സ്പാനിഷ് ദേശീയ ടീം പരിശീലകന്‍ ഹുലെന്‍ ലൊപെറ്റേഗ്വി ഖത്തര്‍ ഫുട്ബോള്‍ ടീമിന്റെ പുതിയ കോച്ചാകും. 2027 വരെയാണ് കരാര്‍. ലോകകപ്പ് യോഗ്യതയാണ് ലൊപെറ്റേഗ്വിക്ക് മുന്നിലുള്ള കടമ്പ. സ്പെയിനിന്റെ ദേശീയ ടീം, യൂത്ത് ടീമുകള്‍, റയല്‍ മാഡ്രിഡ്, ഇംഗ്ലീഷ് ക്ലബ് വെസ്റ്റ്ഹാം യുണൈറ്റഡ് തുടങ്ങി വമ്പന്‍ ടീമുകളെ പരിശീലിപ്പിച്ച അനുഭവ സമ്പത്തുമായാണ് വരവ്. നാട്ടുകാരനായ ലൂയിസ് ഗാര്‍ഷ്യക്ക് കീഴില്‍ അത്ര മികച്ച പ്രകടനമായിരുന്നില്ല ടീമിന്റേത്. വന്‍കരയിലെ മൂന്നാം റൗണ്ട് യോഗ്യതാ പോരില്‍ അമേരിക്കയിലേക്ക് ടിക്കറ്റ് ലഭിക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. നാലാം റൗണ്ടിലേക്ക് മുന്നേറി യോഗ്യത നേടുകയാണ് ടീമിന്റെ ലക്ഷ്യം. ജൂണ്‍ അഞ്ചിന് ഇറാനെതിരെ ദോഹയിലാണ് ലൊപെറ്റേഗ്വിയുടെ കീഴില്‍ ഖത്തര്‍ ആദ്യ മത്സരത്തിനിറങ്ങുന്നത്.