സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; പാലക്കാട് മുണ്ടൂരിൽ യുവാവ് കൊല്ലപ്പെട്ടു
കയറംക്കോട് സ്വദേശി അലൻ ആണ് മരിച്ചത്
Update: 2025-04-06 16:10 GMT
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന. പാലക്കാട് മുണ്ടൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് മരിച്ചു. കയറംക്കോട് സ്വദേശി അലൻ ആണ് മരിച്ചത്. കണ്ണാടൻചോലയക്ക് സമീപത്ത് വെച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ അലൻ്റെ അമ്മ വിജിക്ക് പരിക്കേറ്റു.
അമ്മയ്ക്കൊപ്പം കുടുംബവീട്ടിലേക്ക് പോവുന്നതിനിടെ ആന ആക്രമിക്കുകയും ചവിട്ടിക്കൊല്ലുകയുമായിരുന്നു. കാട്ടാന ആക്രമണമുണ്ടായ കണ്ണാടൻചോല സ്ഥിരമായി വന്യജീവി ഇറങ്ങുന്ന പ്രദേശമാണെന്ന് വാർഡ് മെമ്പർ ലക്ഷമണൻ മീഡിയവണിനോട് പറഞ്ഞു.
രണ്ട് വർഷം മുൻപ് ഇവിടെ ഒരാൾ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നെന്നും ലക്ഷ്മണൻ പറഞ്ഞു.