ആരോ​ഗ്യകാരണം മുൻനിർത്തിയുള്ള ജാമ്യാപേക്ഷകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ഉത്തരവിൽ ബിജെപി നേതാവ് പി.സി ജോർജിന്റെ പേരെടുത്ത് പറഞ്ഞ് ഹൈക്കോടതി വിമർശിച്ചു.

Update: 2025-04-09 16:48 GMT
Advertising

കൊച്ചി: ആരോഗ്യകാരണം മുൻനിർത്തിയുള്ള ജാമ്യാപേക്ഷകളിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി. പ്രതികൾ രോഗികളെങ്കിൽ കഴിയേണ്ടത് ലക്ഷ്വറി ആശുപത്രിയിലെ ലക്ഷ്വറി മുറികളിലല്ല. വിദഗ്ധ ചികിത്സ നൽകണോ എന്ന് തീരുമാനിക്കേണ്ടത് ജയിൽ ഡോക്ടറാണ്. പ്രതികളെങ്കിൽ ജയിൽ ഭക്ഷണത്തിന്റെ രുചിയറിയണം, വീട്ടിലെ ഭക്ഷണത്തിന്റെയല്ല. റിമാൻഡ് ചെയ്താൽ ജയിൽ ഡോക്ടറെ മറികടന്ന് ആശുപത്രിയിലേക്ക് പോകാനാവില്ല. ഇത്തരം നിരവധി സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടുവെന്നും ഹൈക്കോടതിയുടെ വിമർശനം

ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ സിംഗിൾ ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്. കെ.എൻ അനന്ദ് കുമാറിന്റെ ജാമ്യാപേക്ഷ തള്ളിയ ഉത്തരവിലാണ് ഹൈക്കോടതിയുടെ വിമർശനം

ഉത്തരവിൽ ബിജെപി നേതാവ് പി.സി ജോർജിന്റെ പേരെടുത്ത് പറഞ്ഞ് ഹൈക്കോടതി വിമർശിച്ചു. നിർബന്ധിത സാഹചര്യത്തിൽ കോടതിക്ക് പി.സി ജോർജിനെ ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്നു. പി.സി ജോർജ്ജ് ജയിലിന്റെ പടിവാതിൽ കാണാതെ ജാമ്യം നേടി പുറത്തിറങ്ങിയെന്നും ഹൈക്കോടതി വിമർശിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News