കോഴിക്കോട് രണ്ടു കോടി രൂപ തട്ടിയ യുവാവ് പിടിയിൽ
പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും 3.2 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതികൾ പിടിയിലായി
Update: 2025-04-09 16:04 GMT
കോഴിക്കോട്: കോഴിക്കോട് രണ്ടു കോടി രൂപ തട്ടിയ യുവാവ് പിടിയിൽ. തൃശൂർ സ്വദേശി മുഹമ്മദ് ഉവൈസ് ആണ് പിടിയിലായത്. ഓൺലൈൻ പ്ലാറ്റ്ഫോമിൽ പണം നിക്ഷേപിച്ചാൽ ഉയർന്ന പലിശ ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. പണം കൈക്കലാക്കിയ പ്രതി ഗൾഫിലേക്ക് കടക്കുകയായിരുന്നു.
അതേസമയം, പോളണ്ടിൽ ജോലി വാഗ്ദാനം ചെയ്ത് യുവാവിൽ നിന്നും 3.2 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതികൾ പിടിയിലായി. കാസർകോട് കുമ്പള സ്വദേശി അബ്ദുൽ ബഷീർ, ആളൂർ സ്വദേശി അബ്ദുല്ല മുനീർ എന്നിവരാണ് അറസ്റ്റിലായത്. കുറച്ചി സ്വദേശിയായ യുവാവിന്റെ ഭാര്യയുടെ പരാതിയിൽ കോട്ടയം ചിങ്ങവനം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
2023 - 24 കാലഘട്ടത്തിലായിരുന്നു തട്ടിപ്പ്. പോളണ്ടിൽ ഡ്രൈവർ ജോലി വാഗ്ദാനം ചെയ്ത് ഗൂഗിൾ പേ വഴിയും നേരിട്ടും പല തവണകളായി പണം തട്ടുകയായിരുന്നു.