'കാക്കിധാരികൾക്കിടയിൽ കയറിക്കൂടിയ കാവിധാരികളുടെ കോപ്രായങ്ങൾ'; പിണറായി പൊലീസ് കാണിച്ചത് പോക്രിത്തരമെന്ന് വി.എസ് ജോയ്
വിദ്യാർഥികളുടെ സമ്മേളനം പത്ത് മിനിറ്റ് വൈകിയെന്ന പേരിൽ അവിടെ അതിക്രമിച്ചു കയറി പിണറായി പൊലീസ് കാണിച്ച പോക്രിത്തരം
മലപ്പുറം: വിസ്‌ഡം മൂവ്മെന്‍റ് സംഘടിപ്പിച്ച പതിനായിരക്കണക്കിന് വിദ്യാർഥികളുടെ സമ്മേളനം പത്ത് മിനിറ്റ് വൈകിയെന്ന പേരിൽ അവിടെ അതിക്രമിച്ചു കയറി പിണറായി പൊലീസ് കാണിച്ച പോക്രിത്തരം നാട് പൊറുക്കില്ലെന്ന് കോൺഗ്രസ് നേതാവ് വി.എസ് ജോയ്.
ലഹരിക്കെതിരെ വിസ്ഡം സ്റ്റുഡൻസ് പെരിന്തൽമണ്ണയിൽ സംഘടിപ്പിച്ച സ്റ്റുഡൻസ് കോൺഫറൻസ് 10 മണി കഴിഞ്ഞ് 6 മിനിറ്റ് ആയി എന്ന കാരണം പറഞ്ഞാണ് പൊലീസ് നിർത്തി വെപ്പിച്ചെന്ന് ആരോപണമുയര്‍ന്നിരുന്നു.
വി.എസ് ജോയിയുടെ കുറിപ്പ്
കാക്കിധാരികൾക്കിടയിൽ കയറിക്കൂടിയ കാവിധാരികളുടെ കോപ്രായങ്ങൾ..
ലഹരിക്കെതിരെ വിസ്‌ഡം മൂവ്മെന്‍റ് സംഘടിപ്പിച്ച പതിനായിരക്കണക്കിന് വിദ്യാർഥികളുടെ സമ്മേളനം പത്ത് മിനിറ്റ് വൈകിയെന്ന പേരിൽ അവിടെ അതിക്രമിച്ചു കയറി പിണറായി പൊലീസ് കാണിച്ച പോക്രിത്തരം..ഈ നാട് പൊറുക്കില്ല..!
അതേസമയം വിദ്യാർഥികളുടെ മുഖത്ത് നോക്കി കൊഞ്ഞനം കുത്തുന്ന ഈ പൊലീസുദ്യോഗസ്ഥൻ എന്ത് സന്ദേശമാണ് പുതു തലമുറക്ക് പകർന്ന് നൽകുന്നതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് ചോദിച്ചു. മനഃപൂര്‍വം പ്രശ്നങ്ങളുണ്ടാക്കാൻ ആരുടെയോ ക്വട്ടേഷെനെടുത്ത ഈ പൊലീസുദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ അധികാരികൾ തയ്യാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.