കൊല്ലം അഞ്ചലിൽ തെരുവു നായ ആക്രമണം;കുട്ടികൾ ഉൾപ്പെടെ ഏഴുപേർക്ക് കടിയേറ്റു
അഞ്ചൽ കരുകോണിലാണ് രാവിലെ 8 മണിയോടെ തെരുവു നായ ആക്രമണം ഉണ്ടായത്
Update: 2025-05-12 12:05 GMT
കൊല്ലം: കൊല്ലം അഞ്ചലിൽ തെരുവു നായ ആക്രമണം. കുട്ടികൾ ഉൾപ്പെടെ എഴുപേർക്ക് കടിയേറ്റു. അഞ്ചൽ കരുകോണിലാണ് രാവിലെ 8 മണിയോടെ തെരുവുനായ ആക്രമണം ഉണ്ടായത്. മദ്രസയിലേക്ക് പോവുകയായിരുന്ന കുട്ടിയെയും പത്താം ക്ലാസ് വിദ്യാർത്ഥിയെയും നായ കടിച്ചു.
പിന്നാലെ സമീപത്തുണ്ടായിരുന്നവരെയും കടിക്കുകയായിരുന്നു. നാട്ടുകാർ ചേർന്ന് നായയെ തല്ലിക്കൊന്നു. പരിക്കേറ്റവർ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. തെരുവുനായ ആക്രമിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്.