കൊച്ചിയിലെ സിജെപി ഐക്യദാർഢ്യ പരിപാടി: റോഡ് തടസ്സപ്പെടുത്തി പ്രതിഷേധ പരിപാടി നടത്തിയതിന് വേടനെതിരെ കേസ്

'ആസാദി പാട്ടും പ്രതിഷേധവും' പരിപാടിയിൽ പങ്കെടുത്തതിനാണ് കേസ്

Update: 2026-07-24 02:58 GMT

എറണാകുളം: ഡൽഹി വിദ്യാർഥി സമരത്തെ പിന്തുണച്ച് റാപ്പർ വേടൻ പങ്കെടുത്ത പരിപാടിക്കെതിരെ കേസ്. 'ആസാദി പാട്ടും പ്രതിഷേധവും' പരിപാടിയിൽ പങ്കെടുത്തതിനാണ് കേസ്. കൊച്ചി പനമ്പള്ളി ന​ഗറിലുള്ള സെൻട്രൽ പാർക്കിൽ ബുധനാഴ്ചയായിരുന്നു വേടന്റെ നേതൃത്വത്തിൽ സിജെപി അനുകൂല പരിപാടി സംഘടിപ്പിച്ചത്. സംഭവത്തിൽ എറണാകുളം സൗത്ത് പൊലീസാണ് സ്വമേധയാ കേസെടുത്തത്.

കണ്ടാൽ അറിയാവുന്ന 99 പേർക്കെതിരെയാണ് കേസ്. ഗതാഗത തടസം ഉണ്ടാക്കിയെന്നാണ് പൊലീസ് പറയുന്നത്. പരിപാടി നടത്തിയത് അനുവാദം ഇല്ലാതെയെന്നാണ് കണ്ടെത്തൽ. പരിപാടി നടത്തരുതെന്ന് കാണിച്ച് പൊലീസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഇത് അവ​ഗണിച്ചായിരുന്നു പരിപാടി നടത്തിയത്. 

Full View

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - Web Desk

contributor

Similar News