ശബരിമല തന്ത്രി: താന്ത്രിക സമിതിയുമായി ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ചർച്ച നടത്തും

ബ്രഹ്മദത്തന്റെ താന്ത്രിക അറിവ് വിലയിരുത്തും

Update: 2026-07-24 01:49 GMT

തിരുവനന്തപുരം: ശബരിമലയിലെ പുതിയ തന്ത്രിയെ നിയോഗിക്കാൻ താന്ത്രിക സമിതിയുമായി ഇന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് ചർച്ച നടത്തും. മകൻ ബ്രഹ്മദത്തനെ പുതിയ തന്ത്രിയായി നിശ്ചയിക്കണമെന്നാണ് കണ്ഠര് രാജീവരുടെ ആവശ്യം.

ബ്രഹ്മദത്തൻ്റെ താന്ത്രിക അറിവ് വിലയിരുത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കുന്നതിനാണ് ബോർഡ് വിദഗ്ധ സമിതിയെ നിയോഗിച്ചത്. ഉച്ചയോടെ ദേവസ്വം ബോർഡ് പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തി അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിൻ്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം ശിപാർശ കൈമാറും.

ആവശ്യമെങ്കിൽ ബ്രഹ്മദത്തനുമായും തന്ത്രിമാരുടെ സംഘം സംസാരിക്കും. വിദഗ്ധ സംഘത്തിൻ്റെ അഭിപ്രായം ശനിയാഴ്ച ചേരുന്ന ബോർഡ് യോഗത്തിൽ ചർച്ച ചെയ്ത് ഹൈക്കോടതിയെ അറിയിക്കും. മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്ന ഇന്റർവ്യൂ ബോർഡിൽ താഴമൺമഠം കുടുംബത്തിൽ നിന്നുള്ള 2 തന്ത്രിമാർ അംഗങ്ങളാകുന്നതാണ് കീഴ്വഴക്കം. 

Tags:    

Writer - അഭിരാമി ഒതയോത്ത്

contributor

Editor - അഭിരാമി ഒതയോത്ത്

contributor

By - Web Desk

contributor

Similar News