'പ്രചാരണം പിണറായിയില്‍ മാത്രം കേന്ദ്രീകരിച്ചത് തിരിച്ചടിയായി'; തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം കേന്ദ്രകമ്മിറ്റി റിപ്പോർട്ടിന് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം

പിഎം ശ്രീ വിഷയത്തിൽ പാർട്ടിക്ക് വലിയ വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ പരാമർശമുണ്ട്

Update: 2026-07-23 17:18 GMT

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തിക്കൊണ്ടുള്ള സിപിഎം കേന്ദ്രകമ്മിറ്റി റിപ്പോർട്ടിന് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം. സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനമുള്ള റിപ്പോർട്ടാണ് അംഗീകരിച്ചത്. 

പ്രചാരണം പിണറായി വിജയനിൽ മാത്രം കേന്ദ്രീകരിച്ചുവെന്നും ഇടത് രാഷ്ട്രീയം ചർച്ചയായില്ലെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്. പിഎം ശ്രീ വിഷയത്തിൽ പാർട്ടിക്ക് വലിയ വീഴ്ച സംഭവിച്ചതായി റിപ്പോർട്ടിൽ പരാമർശമുണ്ട്. ഈ വിഷയത്തിൽ ഘടകകക്ഷിയായ സിപിഐ ഉയർത്തിയ വിമർശനങ്ങൾ ഉൾക്കൊള്ളാൻ പാർട്ടി തയ്യാറായില്ലെന്നും ഒടുവിൽ പാർട്ടി ജനറൽ സെക്രട്ടറി തന്നെ നേരിട്ട് ഇടപെടേണ്ടി വന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

വീഴ്ചകളിൽ വിശദമായ ചർച്ച വിപുലീകൃത സംസ്ഥാന സമിതിയിൽ നടക്കും. കോഴിക്കോടു വെച്ച് സെപ്റ്റംബർ 13,14,15 തീയതികളിലാണ് വിപുലീകൃത സംസ്ഥാന സമിതി നടക്കുക.

Watch Video Report

Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News