ദിവസങ്ങളായി നിലയുറപ്പിച്ച കാട്ടാനകളെ പറ്റി വിവരം നൽകിയില്ലെന്ന് നാട്ടുകാർ; മുണ്ടൂരിൽ ഇന്ന് സിപിഎം ഹര്‍ത്താല്‍

പാലക്കാട് മുണ്ടൂർ കയറംക്കോട് സ്വദേശി അലനാണ് കാട്ടാന ആക്രമണത്തില്‍ മരിച്ചത്

Update: 2025-04-07 00:46 GMT
Editor : Lissy P | By : Web Desk
Advertising

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു . പാലക്കാട് മുണ്ടൂർ കയറംക്കോട് സ്വദേശി അലനാണ് മരിച്ചത് . കൂടെ ഉണ്ടായിരുന്ന അമ്മ വിജിക്കും ആക്രമണത്തിൽ സാരമായി പരിക്കേറ്റു . ദിവസങ്ങളായി മേഖലയിൽ കാട്ടാന കൂട്ടം നിലയുറപ്പിച്ചിരുന്നു . 

ഇന്നലെ വൈകീട്ട് 7 മണിയോടെയാണ് സംഭവം . അലനും അമ്മ വിജിയും വീട്ടിലേക്ക് നടന്ന് പോവുകയായിരുന്നു . ഈ സമയം കണ്ണാടൻ ചോലയിൽ വെച്ചാണ് കാട്ടാന ഇവരെ ആക്രമിച്ചത് . പരിക്കേറ്റ വിജി ഫോണിൽ വിളിച്ച് അറിയിച്ചതോടെ സ്ഥലത്തേക്ക് എത്തിയ നാട്ടുകാരാണ് ഇരുവരെയും ജില്ലാ ആശുപത്രിയിൽ എത്തിച്ചത് . എന്നാൽ അലൻ്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല . വിജിയെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി .

അതേസമയം, വിഷയത്തിൽ പ്രതിഷേധവും ഉയരുകയാണ് . ദിവസങ്ങളായി മേഖലയിൽ മൂന്ന് കാട്ടാനകൾ നിലയുറപ്പിച്ചിരുന്നു. കാട്ടാന ഇറങ്ങിയതിനെ കുറിച്ച് വനംവകുപ്പ് നാട്ടുകാർക്ക് കൃത്യമായ വിവരം നൽകിയില്ല എന്ന് മുണ്ടൂർ പഞ്ചായത്ത് സിപിഎം നേതാവ് പി എ ഗോകുൽദാസ് പറഞ്ഞു . കാട്ടാന ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ന് മുണ്ടൂർ പഞ്ചായത്തിൽ ഉച്ചവരെ ഹർത്താൽ പ്രഖ്യാപിച്ചു.

കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ചെയ്തു നൽകുമെന്നും , വനമന്ത്രിയോട് അടിയന്തരം നടപടി ആവശ്യപ്പെട്ടെന്നും എംഎൽഎ പ്രഭാകരൻ മീഡിയവണിനോട് പറഞ്ഞു.ബിജെപി നാളെ ഡി.എഫ് ഓഫീസ് ഉപരോധിക്കും . അതേസമയം, പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം അലൻ്റെ മൃതദേഹം കുടുംബത്തിന് വിട്ടു നൽകും.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News