അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തത് പ്രതിഷേധാർഹം: എംഎസ്എഫ്

യുഡിഎഫ് ഗവണ്മെന്റിന്റെ പ്രഖ്യാപിത നയങ്ങളെ തിരസ്‌കരിക്കുന്ന ഉദ്യോഗസ്ഥരുടെ തിടുക്കപ്പെട്ട നടപടി ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ലെന്ന് എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദ് പറഞ്ഞു

Update: 2026-09-06 16:26 GMT

കോഴിക്കോട്: വിസ്ഡം സ്റ്റുഡന്റ്‌സ് നേതാവ് അബ്ദുല്ല ബാസിലിനെതിരെ കേസെടുത്തതിനെ വിമർശിച്ച് എംഎസ്എഫ്. യുഡിഎഫ് സർക്കാരിന്റെ പ്രഖ്യാപിത നയങ്ങളെ തിരസ്‌കരിക്കുന്ന ഉദ്യോഗസ്ഥരുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സ്വാഹിബ് മുഹമ്മദ് പറഞ്ഞു.

ഭരണഘടന ഉറപ്പ് നൽകുന്ന ആശയപരമായ വിമർശനത്തിനും, അഭിപ്രായ സ്വാതന്ത്ര്യത്തിനുമുള്ള അവകാശങ്ങൾ രാജ്യത്തെ ഏതൊരു പൗരനെയും പോലെ അബ്ദുല്ല ബാസിലിനും ഉണ്ടെന്നിരിക്കെ അദ്ദേഹത്തെ പ്രതിയാക്കി എഫ്‌ഐആർ ഇട്ടതിനോട് ഒരു തരത്തിലും യോജിക്കാനാവില്ല.

യുഡിഎഫ് ഗവണ്മെന്റിന്റെ പ്രഖ്യാപിത നയങ്ങളെ തിരസ്‌കരിക്കുന്ന ഉദ്യോഗസ്ഥരുടെ ഈ തിടുക്കപ്പെട്ട നടപടി ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല. ഈ വിഷയത്തിൽ, വംശീയമായ, തീർത്തും ഇസ്‌ലാമോഫോബിക്കായ പ്രചാരണങ്ങളെ തുറന്ന് കാണിച്ച അബ്ദുല്ല ബാസിലിനൊപ്പമാണെന്നും സ്വാഹിബ് വ്യക്തമാക്കി.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News