'ഡോ.അബ്ദുല്ല ബാസിലിന് എതിരായ കേസ് പിൻവലിക്കണം'; ആഭ്യന്തരമന്ത്രിക്ക് കത്തയച്ച് യൂത്ത് കോൺഗ്രസ്

ആക്ഷേപകരമായ പ്രസ്താവന നടത്തിയ ചാനൽ അവതാരകയ്ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം, വസ്തുതാപരമായി അതിനെ ചോദ്യം ചെയ്ത അബ്ദുല്ല ബാസിലിന് എതിരെ കേസെടുത്തത് അപമാനകരവും നിർഭാഗ്യകരവുമാണെന്ന് വി.പി ദുൽഖിഫിൽ പറഞ്ഞു

Update: 2026-09-06 17:19 GMT

കോഴിക്കോട്: വിസ്ഡം സ്റ്റുഡന്റ്‌സ് നേതാവ് അബ്ദുല്ല ബാസിലിന് എതിരായ കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.പി ദുൽഖിഫിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലക്ക് കത്തയച്ചു. ചർച്ചയുടെ തുടക്കത്തിൽ അവതാരകയായ അപർണ കുറുപ്പ് ഒരു പ്രത്യേക വിഭാഗത്തെ അനാവശ്യ കാര്യങ്ങളിലേക്ക് വലിച്ചിഴച്ച് അങ്ങേയറ്റം അപമാനകരമായ സമീപനമാണ് സ്വീകരിച്ചത്. മാധ്യമധാർമ്മികതയ്ക്ക് നിരക്കാത്ത ഈ നടപടിയെ നിയമപരമായും വസ്തുതകൾ ചൂണ്ടിക്കാണിച്ചും പ്രതിരോധിച്ചത് ചർച്ചയിൽ പങ്കെടുത്ത പൊതുപ്രവർത്തകൻ ഡോക്ടർ അബ്ദുല്ല ബാസിൽ ആണ്.

Advertising
Advertising

എന്നാൽ, ആക്ഷേപകരമായ പ്രസ്താവന നടത്തിയ ചാനൽ അവതാരകയ്ക്കെതിരെ നടപടിയെടുക്കുന്നതിന് പകരം, വസ്തുതാപരമായി അതിനെ ചോദ്യം ചെയ്ത അബ്ദുല്ല ബാസിലിന് എതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്. ഈ നടപടി അങ്ങേയറ്റം അപമാനകരവും നിർഭാഗ്യകരവുമാണെന്ന് ദുൽഖിഫിൽ പറഞ്ഞു. ഗവൺമെന്റിന്റെ 'ഓപ്പറേഷൻ തൂഫാൻ' പോലെയുള്ള ജനകീയ പദ്ധതികൾ ജനശ്രദ്ധ നേടി വിജയകരമായി മുന്നോട്ടുപോകുമ്പോൾ, ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയും അതൃപ്തിയും ഉണ്ടാക്കാൻ ചില പൊലീസുദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം തെറ്റായ നടപടികൾ കാരണമാകുന്നുണ്ട്.

അതുകൊണ്ട്, ഈ വിഷയത്തിൽ ബഹുമാനപ്പെട്ട ആഭ്യന്തരമന്ത്രിയുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും, അബ്ദുല്ല ബാസിലിന് എതിരെയെടുത്ത വ്യാജ കേസ് പിൻവലിക്കാനും, തെറ്റായ നടപടി സ്വീകരിച്ച പൊലീസുദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും നിർദേശിക്കണമെന്നും ദുൽഖിഫിൽ ആവശ്യപ്പെട്ടു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News