അബ്ദുല്ല ബാസിലിന് ഐക്യദാർഢ്യം; കേസെടുത്ത നടപടി പ്രതിഷേധാർഹം: ജമാഅത്തെ ഇസ്‌ലാമി

മുസ്‌ലിം സമുദായത്തെ അപരരായി പ്രതിഷ്ഠിച്ച് വേട്ടയാടാനുള്ള ഇസ്‌ലാമോഫോബിക്ക് ജൽപനങ്ങളെ തുറന്നു കാണിച്ച ഡോ.അബ്ദുല്ല ബാസിലിന് എല്ലാവിധ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നുവെന്നും ശിഹാബ് പൂക്കോട്ടൂർ പ്രസ്താവനയിൽ പറഞ്ഞു

Update: 2026-09-06 16:57 GMT

കോഴിക്കോട്: ബിഗ് ടിവി അവതാരക അപർണ കുറുപ്പ് മുസ്‌ലിം സമുദായത്തിനെതിരെ വെറുപ്പുൽപാദിപ്പിച്ച് വംശീയത പ്രചരിപ്പിച്ചതിനെതിരെ ശക്തമായ നിയമ നടപടികൾ എടുക്കാൻ സർക്കാർ തയ്യാറാവണമെന്ന് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന ജനറൽ സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ. അപർണ ക്ഷണിച്ച ചർച്ചയിൽ വന്ന് മാന്യമായി സംസാരിച്ച്, മുസ്‌ലിം വിരുദ്ധ ചർച്ചയെ സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതിന് അപർണ കുറുപ്പ് നൽകിയ കള്ളക്കേസിൽ അബ്ദുള്ള ബാസിലിനെതിരെ കേസെടുത്തിരിക്കുന്ന പൊലീസ് നടപടി പ്രതിഷേധാർഹമാണ്.

മുസ്‌ലിം സമുദായത്തെ അപരരായി പ്രതിഷ്ഠിച്ച് വേട്ടയാടാനുള്ള ഇസ്‌ലാമോഫോബിക്ക് ജൽപനങ്ങളെ തുറന്നു കാണിച്ച ഡോ.അബ്ദുല്ല ബാസിലിന് എല്ലാവിധ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിക്കുന്നുവെന്നും ശിഹാബ് പൂക്കോട്ടൂർ പ്രസ്താവനയിൽ പറഞ്ഞു.

Advertising
Advertising

കാന്തപുരം സ്ത്രീകളെ കുറിച്ച് നടത്തിയ പരാമർശവുമായി ബന്ധപ്പെട്ട് ബിഗ് ടിവി നടത്തിയ ചർച്ചയിൽ അബ്ദുല്ല ബാസിൽ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെ ചർച്ചയുടെ അവതാരക നടത്തിയ പരാമർശങ്ങൾ സംബന്ധിച്ച ബാസിൽ ഫേസ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തു. ഇതിന് താഴെ തന്നെ അവഹേളിക്കുന്ന രീതിയിൽ കമന്റുകൾ വന്നുവെന്ന് ആരോപിച്ചാണ് അപർണ കുറുപ്പ് പരാതി നൽകിയത്.

കൊച്ചി സൈബർ പൊലീസ് ആണ് ബാസിലിനെതിരെ കേസെടുത്തത്. അവതാരകയുടെ മാന്യതക്ക് കളങ്കം വരുത്തുന്ന രീതിയിൽ ചാനൽ ചർച്ചയുടെ വസ്തുതകൾ തെറ്റായി പ്രചരിപ്പിക്കുന്ന രീതിയിൽ വീഡിയോകളും സന്ദേശങ്ങളും സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചു, പരാതിക്കാരിയെ ഭീഷണിപ്പെടുത്തുന്നതിനും ദേഹോപദ്രവം ഏൽപ്പിക്കുന്നതിനും ആഹ്വാനം ചെയ്യുകയും അതിലൂടെ സമൂഹത്തിൽ ഭീതിയും അസ്വസ്ഥതയും സൃഷ്ടിക്കുകയും പരാതിക്കാരിയുടെ ജീവന് ഭീഷണിയുണ്ടാക്കുകയും ചെയ്തുവെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. ബിഎൻഎസ് 192, 351 (1), 353, 3(5) എന്നീ വകുപ്പുകളും ഇൻഫർമേഷൻ ടെക്‌നോളജി ആക്ടിലെ വകുപ്പ് 67ഉം ചുമത്തിയാണ് കേസെടുത്തത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

By - Web Desk

contributor

Similar News