മെസ്സി വിവാദം; അന്വേഷണ റിപ്പോര്‍ട്ടുകളുടെ പരിശോധന പൂര്‍ത്തിയാക്കി എസ്‌ഐടി, സ്‌പോണ്‍സറുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും

കായിക വകുപ്പിനോട് കരാര്‍ സംബന്ധിച്ച കൂടുതല്‍ രേഖകള്‍ ആവശ്യപ്പെടും

Update: 2026-09-07 01:15 GMT

തിരുവനന്തപുരം: മെസ്സിയെ കേരളത്തിലെത്തിക്കാനെന്ന പേരില്‍ നടന്ന സാമ്പത്തിക ഇടപാടുകളില്‍ വിശദമായ അന്വേഷണത്തിലേക്ക് കടന്ന് എസ്‌ഐടി. അന്വേഷണ റിപ്പോര്‍ട്ടുകളുടെ പരിശോധന പൂര്‍ത്തിയായി.

കായിക വകുപ്പിനോട് കരാര്‍ സംബന്ധിച്ച കൂടുതല്‍ രേഖകള്‍ ആവശ്യപ്പെടും. ഉദ്യോഗസ്ഥരുടെയും സ്‌പോണ്‍സറുടെയും മൊഴി ഉടന്‍ രേഖപ്പെടുത്തും. കഴിഞ്ഞ ദിവസം കായിക വകുപ്പ് സെക്രട്ടറി എന്‍. പ്രശാന്തിന്റെ മൊഴി എസ്‌ഐടി രേഖപ്പെടുത്തിയിരുന്നു.

കായിക വകുപ്പ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്. ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥരെ കൂടി ഉള്‍പ്പെടുത്തി സംഘത്തെ വിപുലീകരിക്കാനും തീരുമാനമുണ്ട്.

Advertising
Advertising

മെസ്സിയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് വിവിധ തീരുമാനങ്ങള്‍ എടുത്ത യോഗങ്ങളുടെ മിനിറ്റ്‌സ് ഉള്‍പ്പെടെയുള്ള ചില രേഖകള്‍ ലഭ്യമല്ലെന്ന് കായിക വകുപ്പ് സെക്രട്ടറിയുടെ രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു സ്വകാര്യ പരിപാടിക്കായി സര്‍ക്കാര്‍ സംവിധാനങ്ങളും ഉദ്യോഗസ്ഥരും ഇടപെട്ടുവെന്നതടക്കമുള്ള ആരോപണങ്ങളും റിപ്പോര്‍ട്ടില്‍ ഉന്നയിച്ചിരുന്നു.

വിദേശത്തേക്ക് പണം കൈമാറുന്നതുമായി ബന്ധപ്പെട്ട നടപടികളിലും സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഇടപെടല്‍ ഉണ്ടായെന്ന ആരോപണവും റിപ്പോര്‍ട്ടിലുണ്ട്. മുന്‍ കായിക മന്ത്രി വി. അബ്ദുറഹ്മാന്‍, മുന്‍ ചീഫ് സെക്രട്ടറി, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് തുടങ്ങിയവരുടെ ഭാഗത്തുണ്ടായ വീഴ്ചകളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പരാമര്‍ശങ്ങളുണ്ടെന്നാണ് വിവരം.

അതേസമയം, റിപ്പോര്‍ട്ടിലെ ആരോപണങ്ങള്‍ അന്വേഷണത്തിലൂടെ പരിശോധിച്ച് വസ്തുതകള്‍ കണ്ടെത്തേണ്ടതുണ്ട്. ബന്ധപ്പെട്ട രേഖകളും മൊഴികളും പരിശോധിച്ച് പ്രാഥമിക വിവരങ്ങള്‍ ശേഖരിച്ച ശേഷമായിരിക്കും കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിശദമായ പൊലീസ് അന്വേഷണം ആരംഭിക്കുക.

Tags:    

Writer - രാഗേന്ദു​ പി.ആർ

contributor

Web Journalist

Editor - രാഗേന്ദു​ പി.ആർ

contributor

Web Journalist

By - Web Desk

contributor

Similar News