പത്തനംതിട്ട റാന്നിയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
ബന്ധു ഉൾപ്പെടെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്
Update: 2025-05-16 08:12 GMT
പത്തനംതിട്ട: റാന്നി വടശേരിക്കരയിൽ യുവാവിനെ ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വടശേരിക്കര പേങ്ങാട്ടുപീടികയിൽ ജോബി അലക്സാണ്ടർ ആണ് മരിച്ചത്. ബന്ധു ഉൾപ്പെടെ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.
കൈയിലെ മുറിവിൽനിന്നു രക്തം വാർന്നതാണ് ജോബിയുടെ മരണമെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച വൈകീട്ട് വീട്ടിൽ ബഹളം നടന്നതായി സൂചനയുണ്ട്. ഫോറൻസിക് വിഭാഗം സ്ഥലത്തെത്തി കൂടുതൽ പരിശോധന നടത്തുമെന്ന് പൊലീസ് അറിയിച്ചു.