മാധ്യമപ്രവർത്തകരെ മർദിച്ച ഓട്ടോ ഡ്രൈവർമാർക്കെതിരെ കർശന നടപടി സ്വീകരിക്കണം: കെയുഡബ്ല്യുജെ
ദേശാഭിമാനി ഫോട്ടോഗ്രാഫർ അരുൺരാജിനെയും റിപ്പോർട്ടർ അശ്വതി കുറുപ്പിനെയുമാണ് ഇന്ന് രാവിലെ ബേക്കറി ജങ്ഷനിൽവെച്ച് മർദിച്ചത്.
Update: 2025-05-16 12:31 GMT
തിരുവനന്തപുരം: മാധ്യമപ്രവർത്തകരെ നടുറോഡിൽ മർദിച്ച ഓട്ടോറിക്ഷ ഡ്രൈവർമാർക്കെതിരെ പൊലിസ് ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ദേശാഭിമാനി ഫോട്ടോഗ്രാഫർ അരുൺരാജിനെയും റിപ്പോർട്ടർ അശ്വതി കുറുപ്പിനെയുമാണ് ഇന്ന് രാവിലെ വാർത്താശേഖരണത്തിനു പോകുന്ന വഴിമധ്യേ ബേക്കറി ജങ്ഷനിൽവെച്ച് മർദിച്ചത്. ഓട്ടോ ബൈക്കിൽ ഇടിക്കാൻ പോയ സാഹചര്യം ചോദ്യം ചെയ്തതിനാണ് മർദനം. ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. ഇത്തരം അക്രമങ്ങൾ നടത്തുന്ന അംഗങ്ങളെ പുറത്താക്കാൻ ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകളുടെ നേതൃത്വം തയാറാവണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.