കെഎൻഎം വിദ്യാഭ്യാസ ബോർഡ് പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു
അഞ്ചാം ക്ലാസിൽ 11 ശതമാനവും ഏഴാം ക്ലാസിൽ 20 ശതമാനവും പത്താം ക്ലാസിൽ 42 ശതമാനവും വിദ്യാർഥികൾ ഫുൾ A+ നേടി.
കോഴിക്കോട്: കെഎൻഎം വിദ്യാഭ്യാസ ബോർഡ് 2024-25 അധ്യയന വർഷത്തിൽ അഞ്ച്, ഏഴ്,10 ക്ലാസ്സുകളിലെ വിദ്യാർഥികൾക്കായി ഏപ്രിൽ മാസത്തിൽ നടത്തിയ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു. കേരളം, തമിഴ് നാട്, കർണാടക, ലക്ഷദ്വീപ്, ആന്തമാൻ എന്നിവിടങ്ങളിൽ നിന്ന് പരീക്ഷ എഴുതിയ വിദ്യാർഥികളിൽ അഞ്ച്, ഏഴ്,10 ക്ലാസുകളിൽ യഥാക്രമം 98.59%, 98.53%, 98.63% വിദ്യാർത്ഥികൾ വിജയിച്ചു. അഞ്ചാം ക്ലാസിൽ 11 ശതമാനവും ഏഴാം ക്ലാസിൽ 20 ശതമാനവും പത്താം ക്ലാസിൽ 42 ശതമാ നവും വിദ്യാർഥികൾ ഫുൾ A+ നേടി. റീവാലുവേഷനുള്ള അപേക്ഷകൾ മെയ് 25ന് മുമ്പായി ഓൺലൈനായി സമർപ്പിക്കേണ്ടതാണ്. ‘സേ’ പരീക്ഷ വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്.
ഗൾഫ് റീജിയണിലെ പൊതു പരീക്ഷ മെയ് 17 മുതൽ ആരംഭിക്കും. മികച്ച വിജയം നേടിയ വിദ്യാർഥികളെയും അവരെ സജ്ജരാക്കിയ അധ്യാപകരെയും മദ്റസ മാനേജ്മെന്റ് ഭാരവാഹിക ളെയും വിദ്യാഭ്യാസ ബോർഡ് അഭിനന്ദിച്ചു. ഫലപ്രഖ്യാപന ചടങ്ങിൽ വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ഡോ. പി പി അബ്ദുൽ ഹഖ്, സെക്രട്ടറി അബ്ദുൽ അസീസ് സുല്ലമി, പരീക്ഷ ബോർഡ് ചെയർമാൻ അബൂബക്കർ നന്മണ്ട, കൺട്രോളർ ഹംസ പുല്ലങ്കോട്, ബോർഡ് മെമ്പർ അബ്ദുൽ ഖയ്യൂം പാലത്ത് തുടങ്ങിയവർ സംബന്ധിച്ചു.