മലപ്പട്ടം പ്രകോപന മുദ്രാവാക്യം; 6 കോൺഗ്രസ് നേതാക്കൾക്കെതിരെ കേസ്
ലഹളയുണ്ടാക്കാനുള്ള ഉദ്ദേശത്തോടെ പ്രകോപന മുദ്രാവാക്യം മുഴക്കിയെന്ന് എഫ്‌ഐആറിൽ പറയുന്നു
Update: 2025-05-16 14:33 GMT
കണ്ണൂർ: മലപ്പട്ടത്തെ പ്രകോപന മുദ്രാവാക്യത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹൻ ഉൾപ്പടെ ആറ് നേതാക്കൾക്കെതിരെയാണ് കേസ്. ലഹളയുണ്ടാക്കാനുള്ള ഉദ്ദേശത്തോടെ പ്രകോപന മുദ്രാവാക്യം മുഴക്കിയെന്ന് എഫ്‌ഐആറിൽ പറയുന്നു.
രണ്ട് ദിവസം മുമ്പ് മലപ്പട്ടത്ത് സിപിഎം-കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിനിടെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രകടനത്തിൽ 'ധീരജിനെ കുത്തിയ കത്തി അറബിക്കടലിൽ താഴ്ത്തീട്ടില്ല' എന്ന് മുദ്രാവാക്യം ഉയർത്തിയിരുന്നു. ഇത് വിവാദമായതിനു പിന്നാലെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വിഷയത്തിൽ എസ്എഫ്‌ഐ പ്രതിഷേധം നടത്തിയിരുന്നു.