സുധാകരനെ പോലുള്ളയാളുകൾ കാര്യങ്ങൾ ശ്രദ്ധിച്ച് പറയണം; എം.വി ഗോവിന്ദൻ
ജനാധിപത്യ പ്രക്രിയയിൽ നിന്ന് വേറിട്ട് നിൽക്കാനോ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനോ സിപിഎം ഒരിക്കലും ശ്രമിച്ചിട്ടില്ല, ശ്രമിക്കുകയുമില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.
Update: 2025-05-16 12:29 GMT
തിരുവനന്തപുരം: സുധാകരനെ പോലുള്ളയാളുകൾ കാര്യങ്ങൾ ശ്രദ്ധിച്ച് പറയണമെന്ന് തപാൽ വോട്ട് വിവാദത്തിൽ എം.വി ഗോവിന്ദൻ. സുധാകരൻ പറഞ്ഞത് അദ്ദേഹം തന്നെ തിരുത്തിയിട്ടുണ്ട്. ആദ്യത്തെ പരാമർശത്തിന്റെ ഭാഗമായി വന്ന നടപടികൾ നേരിടുകയെന്നതാണ് വഴിയെന്നും ഗോവിന്ദൻ പറഞ്ഞു.
പാർട്ടി ഇതിൽ പ്രതികരിക്കേണ്ട ആവശ്യമില്ല. രണ്ടാമത്തെ പ്രസ്താവനയാണ് നിലനിൽക്കുന്നുള്ളു. ജനാധിപത്യ പ്രക്രിയയിൽ നിന്ന് വേറിട്ട് നിൽക്കാനോ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനോ സിപിഎം ഒരിക്കലും ശ്രമിച്ചിട്ടില്ല, ശ്രമിക്കുകയുമില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി.
വേടനെതിരായുള്ള ആക്രമണം ചാതുർവർണ്യത്തിന്റെ ഭാഗമാണെന്നും അതിനെ ഫലപ്രദമായ പ്രതിരോധിക്കാൻ കേരള ജനത മുന്നോട്ട് വരണമെന്നും ഗോവിന്ദൻ അഭിപ്രായപ്പെട്ടു.
watch video: