അഭിമന്യു വധക്കേസ്: വിചാരണ ആരംഭിക്കുന്ന തീയതി ഇന്ന് തീരുമാനിക്കും
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്
Update: 2026-07-24 04:28 GMT
എറണാകുളം: എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു വധക്കേസിൽ വിചാരണ ആരംഭിക്കുന്ന തീയതി ഇന്ന് തീരുമാനിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
കുറ്റപത്രത്തിന്റെ ഭാഗമാകാത്ത സാക്ഷികളുടെയും രേഖകളുടെയും വിവരങ്ങൾ ഇന്ന് ഹാജരാക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ നിർദേശം നൽകിയിട്ടുണ്ട്. കേസിൽ 26 പ്രതികളെയാണ് അന്വേഷണസംഘം അറസ്റ്റ് ചെയ്തിട്ടുള്ളത്.
മഹാരാജാസ് കോളേജിലെ രണ്ടാംവർഷ ബിരുദവിദ്യാർഥിയും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായിരുന്ന അഭിമന്യുവിനെ 2018 ജൂലൈ രണ്ടിനാണ് പോപ്പുലർ ഫ്രണ്ട്, ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകർ കൊലപ്പെടുത്തിയത്. ജി മോഹൻരാജാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.