കോഴിക്കോട് ബാലുശ്ശേരിയിൽ യുവതിയെയും കുട്ടിയെയും കാണാനില്ലെന്ന് പരാതി
ഷഹല ഷെറിൻ, മുഹമ്മദ് ഐമൻ എന്നിവരെയാണ് ഈ മാസം 16 മുതൽ കാണാതായത്
Update: 2026-07-24 05:52 GMT
കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയിൽ യുവതിയെയും കുട്ടിയെയും കാണാനില്ലെന്ന് പരാതി. ബാലുശ്ശേരി സ്വദേശി ഷഹല ഷെറിൻ, മകൻ മുഹമ്മദ് ഐമൻ (7) എന്നിവരെയാണ് കാണാതായത്.
ഈ മാസം 16 മുതലാണ് കാണാതായത്. അടിവാരം സ്വദേശികളായ അഷ്റഫ്-ജസ്ന ദമ്പതികളുടെ മകളാണ് ഷഹല. വസ്ത്രങ്ങളും ആഭരണങ്ങളും എടുത്താണ് യുവതി ഏഴു വയസ്സുകാരനെയും കൂട്ടി വീടുവിട്ടിറങ്ങിയതെന്ന് ഭർത്താവ് പൊലീസിനെ അറിയിച്ചു. ഭർത്താവ് ജയ്സലിന്റെ പരാതിയിൽ ബാലുശ്ശേരി പൊലീസ് അന്വേഷണം ആരംഭിച്ചു.