കേരള സർവകലാശാലയിൽ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ട എംബിഎ വിദ്യാർഥികളുടെ പുനഃപരീക്ഷ ഇന്ന്
പ്രൊജക്ട് ഫിനാൻസ് പരീക്ഷ എഴുതിയ 71 വിദ്യാർഥികളുടെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്
Update: 2025-04-07 01:34 GMT
കേരള സർവകലാശാലയിൽ എംബിഎ വിദ്യാർഥികളുടെ ഉത്തരക്കടലാസുകൾ നഷ്ടപ്പെട്ടതിൽ പുനഃപരീക്ഷ ഇന്ന്. രാവിലെ 9 .30 മുതൽ 12. 30 വരെയാണ് പരീക്ഷ നിശ്ചയിച്ചിരിക്കുന്നത്. പ്രൊജക്ട് ഫിനാൻസ് പരീക്ഷ എഴുതിയ 71 വിദ്യാർഥികളുടെ ഉത്തരക്കടലാസുകളാണ് നഷ്ടപ്പെട്ടത്. പരീക്ഷ നടത്തി പരമാവധി വേഗത്തിൽ ഫലം പ്രഖ്യാപിക്കുമെന്നും സർവകലാശാല അറിയിച്ചിട്ടുണ്ട്.
അതേസമയം, ഉത്തര കടലാസ് നഷ്ടപ്പെടുത്തിയ അധ്യാപകന്റെ ഹിയറിങ്ങിനു ശേഷമുള്ള റിപ്പോർട്ട് ഇന്ന് രജിസ്ട്രാർ വിസിക്ക് സമർപ്പിക്കും. റിപ്പോർട്ട് സിൻഡിക്കേറ്റിൽ ചർച്ച ചെയ്തതിനുശേഷം ആകും അച്ചടക്ക നടപടി സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക.