ജെഎന്‍യു തെരഞ്ഞെടുപ്പ്; എബിവിപി അതിക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്‌

സംഘർഷങ്ങളെ തുടർന്ന് തെരഞ്ഞെടുപ്പ് നടപടികള്‍ ഇന്നലെ നിര്‍ത്തിവെച്ചിരുന്നു

Update: 2025-04-19 03:28 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

ന്യൂഡൽഹി: ജവഹർലാൽ നെഹ്റു സർവകലാശാലയിൽ എബിവിപി പ്രവർത്തകരുടെ അതിക്രമദൃശ്യങ്ങൾ പുറത്ത്. തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഓഫീസിലേക്ക് എബിവിപിക്കാർ അതിക്രമിച്ചു കയറുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഘർഷങ്ങളെ തുടർന്ന് തെരഞ്ഞെടുപ്പ് നടപടികള്‍ ഇന്നലെ നിര്‍ത്തിവെച്ചിരുന്നു.

എബിവിപി പ്രവർത്തകർ വാതിൽ തകർത്ത് അകത്ത് കടക്കുന്ന ദൃശ്യങ്ങളാണ് വിദ്യാർഥികൾ പുറത്തുവിട്ടത്. ഇന്നലെ ക്യാമ്പസില്‍ നടന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെയാണ് വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് താല്‍ക്കാലികമായി നിര്‍ത്തിവെക്കാനുള്ള തീരുമാനം ഇലക്ഷന്‍ കമ്മിറ്റിയെടുത്തത്. ഇതിന്റെ ഭാഗമായി സ്ഥാനാര്‍ഥികളുടെ അവസാനഘട്ട പട്ടിക പുറത്തുവിടുന്നതും മാറ്റിവെച്ചിരുന്നു.

അധികൃതരുടെ ഭാഗത്തുനിന്നും വിദ്യാര്‍ഥി സംഘടനകളുടെ ഭാഗത്തുനിന്നും ഇനി പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്ന ഉറപ്പ് ലഭിച്ചാല്‍ മാത്രമേ തെരഞ്ഞെടുപ്പ് നടപടികള്‍ പുനരാരംഭിക്കുകയുള്ളു എന്നാണ് ഇലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനം. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News