Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
തിരുവനന്തപുരം: തനിക്ക് വലിയ പിന്തുണ ലഭിച്ചെന്നും പുനഃസംഘടനയുമായി മുന്നോട്ട് പോകുമെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. പുതിയ ചുമതല വലിയ ഉത്തരവാദിത്തമാണെന്ന് സണ്ണി ജോസഫ് മീഡിയവണിനോട് പറഞ്ഞു.
ചുമതല വിജയകരമായി പൂർത്തീകരിക്കുമെന്ന് വിശ്വസിക്കുന്നു. എല്ലാ തരം ആളുകളും ചേർന്ന കൂട്ടായ്മ മുതൽകൂട്ടാണ്. കരുത്തുറ്റ നേതാവ് എ.കെ ആന്റണിയുടെ അനുഗ്രഹ ആശിർവാദത്തോടെയാണ് സ്ഥാനമേൽക്കാൻ പോകുന്നത്. അദ്ദേഹത്തോട് ടീം കടപ്പെട്ടിരിക്കും. ഇടതുസർക്കാരിന്റെ ജനദ്രോഹ നയത്തിനെതിരായ പോരാട്ടം തുടരുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കി.
updating.................................