'തൂണിലും തുരുമ്പിലുമുള്ള ദൈവം'; പി.ജയരാജനെ പുകഴ്ത്തി കണ്ണൂരിൽ വീണ്ടും ഫ്ലക്‌സ് ബോർഡുകൾ
പാർട്ടി കോൺഗ്രസ് കഴിഞ്ഞ് ജയരാജൻ ഇന്ന് നാട്ടിലെത്തും
Update: 2025-04-07 02:27 GMT
കണ്ണൂര്‍:കണ്ണൂരിൽ പി.ജയരാജനെ പുകഴ്ത്തി വീണ്ടും ഫ്ലക്‌സ് ബോർഡുകൾ. ജയരാജൻ തൂണിലും തുരുമ്പിലുമുള്ള ദൈവത്തെ പോലെയാണെന്നും എന്നും ജനമനസ്സിൽ നിറഞ്ഞുനിൽക്കുമെന്നാണ് ബോർഡുകളിലുള്ളത്. ആർ.വി മെട്ട കക്കുന്നത്ത് ഭഗവതി ക്ഷേത്ര പരിസരത്താണ് ബോർഡുകൾ ഉയർന്നത്. സിപിഎം ശക്തി കേന്ദ്രത്തിലാണ് ഫ്ലക്‌സ് ബോർഡ് ഉയർന്നത്.
പാർട്ടി കോൺഗ്രസ് കഴിഞ്ഞ് പി ജയരാജൻ ഇന്ന് നാട്ടിലേക്ക് മടങ്ങാൻ ഇരിക്കെയാണ് ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചത്.പി.ജയരാജനെ ഇത്തവണ കേന്ദ്ര കമ്മിറ്റിയിൽ ഉൾപ്പെടുത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അതേസമയം,വ്യക്തി കേന്ദ്രീകൃതമായ പ്രചാരണങ്ങൾ സിപിഎം നേരത്തെ വിലക്കിയിരുന്നു.