കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ മരിച്ച ബിന്ദുവിന് ധനസഹായം; ജില്ലാ കളക്ടർ റിപ്പോർട്ട് കൈമാറും
അടിയന്തര ധനസഹായമായി 50,000 രൂപയും ബിന്ദുവിന്റെ മകന് മെഡിക്കൽ കോളേജിൽ താൽക്കാലിക ജോലിയും സർക്കാർ അനുവദിച്ചിരുന്നു
കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം ഇടിഞ്ഞുവീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് കൈമാറാനുള്ള ധനസഹായം സംബന്ധിച്ച റിപ്പോർട്ട് കോട്ടയം ജില്ലാ കളക്ടർ ഇന്ന് സർക്കാരിന് കൈമാറും. കളക്ടർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ധനസഹായം നിശ്ചയിക്കുക. 11ന് നടക്കുന്ന മന്ത്രിസഭാ യോഗത്തിൽ ധനസഹായ പ്രഖ്യാപനം ഉണ്ടാകുമെന്ന് മന്ത്രി വി.എൻ വാസവൻ അറിയിച്ചിരുന്നു.
അപകടം സംബന്ധിച്ച റിപ്പോർട്ട് ഒരാഴ്ചയ്ക്കകം കളക്ടർ ആരോഗ്യവകുപ്പിന് കൈമാറും. അതേസമയം മരിച്ച ബിന്ദുവിന്റെ വീട്ടിൽ ഇന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് സന്ദർശനം നടത്തിയേക്കും. ഇന്നലെ കുടുംബവുമായി മന്ത്രി ഫോണിൽ ബന്ധപ്പെട്ടിരുന്നു. അടിയന്തര ധനസഹായമായി 50,000 രൂപയും ബിന്ദുവിന്റെ മകന് മെഡിക്കൽ കോളേജിൽ താൽക്കാലിക ജോലിയും സർക്കാർ അനുവദിച്ചിരുന്നു. മകൾ നവമിയുടെ തുടർ ചികിത്സയും സൗജന്യമായി നൽകുമെന്ന് സർക്കാർ കുടുംബത്തെ അറിയിച്ചു.
watch video: