പൈപ്പ്‌ലൈനിൽ ചോർച്ച: തിരുവനന്തപുരത്ത് ഇന്നും നാളെയും കുടിവെള്ളം മുടങ്ങും
നാളെ രാവിലെ 10 വരെയാണ് ജലവിതരണം തടസപ്പെടുക
Update: 2025-04-24 07:32 GMT
തിരുവനന്തപുരം: പൈപ്പ്‌ലൈനിൽ ചോർച്ചയുണ്ടായതിനെ തുടർന്ന് തിരുവനന്തപുരത്ത് ഇന്നും നാളെയും കുടിവെള്ളം മുടങ്ങും. നാളെ രാവിലെ 10 വരെയാണ് ജലവിതരണം തടസപ്പെടുക.
നന്ദാവനം, ബേക്കറി ജങ്ഷൻ, ഊറ്റുകുഴി, സെക്രട്ടേറിയറ്റ്,മാഞ്ഞാലിക്കുളം റോഡ്, ആയുർവേദ കോളേജ്, ഗാന്ധാരി അമ്മൻകോവിൽ റോഡ്, മേലേതമ്പാനൂർ, പുളിമൂട് എന്നിവിടങ്ങളിലാണ് ജലവിതരണം തടസപ്പെടുന്നത്.