മകളോട് ലൈംഗികാതിക്രമം: പിതാവിന് 17 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ
മാതാവ് വീട്ടിലില്ലാത്ത സമയം കുട്ടിയെ മുറിയിൽ വിളിച്ചു വരുത്തി കടന്ന് പിടിച്ചെന്നാണ് കേസ്
Update: 2025-04-24 10:11 GMT
ഇടുക്കി: മകളോട് ലൈംഗികാതിക്രമം കാട്ടിയെന്ന കേസിൽ പിതാവിന് 17 വർഷം കഠിന തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ. ഇടുക്കി പൂമാല സ്വദേശിയായ 41 കാരനെയാണ് പൈനാവ് അതിവേഗ പോക്സോ കോടതി ശിക്ഷിച്ചത്.
2022 ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മാതാവ് വീട്ടിലില്ലാത്ത സമയം കുട്ടിയെ മുറിയിൽ വിളിച്ചു വരുത്തി കടന്ന് പിടിച്ചെന്നാണ് കേസ്. 2023 ൽ കാഞ്ഞാർ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ശിക്ഷ.വിവിധ വകുപ്പുകളിലെ ഉയർന്ന ശിക്ഷയായ ഏഴ് വർഷം തടവ് പ്രതി അനുഭവിക്കണം.