സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; മൂന്ന് ജില്ലയിൽ യെല്ലോ അലർട്ട്
കനത്ത ചൂട് മൂലം 7 ജില്ലകളിൽ യെല്ലോ അലർട്ട്
Update: 2025-04-24 09:59 GMT
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, എറണാകുളം, ഇടുക്കി ജില്ലയിലാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
അതേസമയം, കനത്ത ചൂട് സംബന്ധിച്ചും സംസ്ഥാനത്ത് മുന്നറിയിപ്പുണ്ട്. 7 ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ആണ് മുന്നറിയിപ്പ്. ഈ മാസം 26 വരെയാണ് മുന്നറിയിപ്പ്.