വാഗമണിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞു; വിദ്യാർത്ഥികളുൾപ്പെടെ നിരവധി പേർക്ക് പരിക്ക്

പ്രദേശവാസികളുടെ സഹായത്തോടെ രക്ഷാ പ്രവർത്തനം നടത്തുന്നു

Update: 2025-04-24 14:04 GMT
Editor : സനു ഹദീബ | By : Web Desk
Advertising

ഇടുക്കി: വാഗമണിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞു. ഡി.സി കോളേജിൻ്റെ ബസാണ് അപകടത്തിൽ പെട്ടത്. വിദ്യാർത്ഥികളുൾപ്പെടെ നിരവധി പേർക്ക് പരിക്ക്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. പ്രദേശവാസികളുടെ സഹായത്തോടെ രക്ഷാ പ്രവർത്തനം നടത്തുന്നു.

ഡ്രൈവറുടെ പരിക്ക് ഗുരുതരമാണ്. മറ്റാരുടെയും പരിക്ക് ഗുരുതരമല്ല.വാഹനത്തിലുണ്ടായിരുന്ന എല്ലാവരെയും പുറത്തെത്തിച്ചു. പരിക്കേറ്റവരെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Full View

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News