തിരുവനന്തപുരത്ത് മൂന്നു വയസ്സുകാരി കിണറ്റിൽ വീണ് മരിച്ചു
ചൂണ്ടിക്കൽ സ്വദേശി ചന്ദ്രമോഹൻ- ആരതി ദമ്പതികളുടെ മകൾ നക്ഷത്രയാണ് മരിച്ചത്
Update: 2025-04-24 09:46 GMT
തിരുവനന്തപുരം: നെയ്യാറ്റിൻകര വെള്ളറടയിൽ മൂന്നു വയസ്സുകാരി കിണറ്റിൽ വീണ് മരിച്ചു. ചൂണ്ടിക്കൽ സ്വദേശി ചന്ദ്രമോഹൻ- ആരതി ദമ്പതികളുടെ മകൾ നക്ഷത്രയാണ് മരിച്ചത്.
നക്ഷത്രയും ബന്ധുക്കളായ മറ്റു കുട്ടികളും വീടിന് സമീപത്തെ ബന്ധുവീട്ടിൽ കളിക്കുമ്പോഴാണ് അപകടം. ഉയരം കുറഞ്ഞ ചുറ്റുമതിലിനു മുകളിലൂടെ കിണറ്റിലേക്ക് വീഴുകയായിരുന്നു. എന്നാൽ അപകടം സംഭവിച്ചത് ഒപ്പം ഉണ്ടായിരുന്ന കുട്ടികൾ ആരും അറിഞ്ഞില്ല. പിന്നീട് തിരക്കുമ്പോഴാണ് കുട്ടി കിണറ്റിൽ വീണത് അറിയുന്നത്. ഉടൻ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.