മുഖ്യമന്ത്രി-അമിത് ഷാ കൂടിക്കാഴ്ച ഇന്ന്; വയനാട് പുനരധിവാസ പാക്കേജ് ചര്‍ച്ചയാകും
നാളെ രാവിലെ 11 മണിക്ക് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും നടക്കും
Update: 2025-10-09 01:47 GMT
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 10 മണിക്ക് ഡൽഹിയിലാണ് കൂടിക്കാഴ്ച. വയനാടിന്റെ പുനരധിവാസ പാക്കേജുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉന്നയിക്കും. നാളെ രാവിലെ 11 മണിക്ക് പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയും നടക്കും.
സംസ്ഥാനത്തെ മറ്റു വികസന വിഷയങ്ങളും ചർച്ചയാകും. 2219 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആണ് കേരളം ആവശ്യപ്പെട്ടത്. എന്നാൽ കേന്ദ്രം അനുവദിച്ചത് 260.56 കോടി രൂപയായിരുന്നു. പ്രധാനമന്ത്രിയെ ഇക്കാര്യം അറിയിക്കും.
ധനമന്ത്രി കെ.എൻ.ബാലഗോപാൽ കേന്ദ്രമന്ത്രി നിർമ്മലാ സീതാരാമനെയും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്, കേന്ദ്ര ഉപരിതല ഗതാഗത വകുപ്പുമന്ത്രി നിതിന്‍ ഗഡ്കരിയുമായും കൂടിക്കാഴ്ച നടത്തും.