തിരു. ആർസിസിയില്‍ രണ്ടായിരത്തോളം രോഗികൾക്ക് മരുന്ന് മാറി നൽകി; ഗുരുതര വീഴ്ച

തലച്ചോറിലെ കാൻസറിന് ശ്വാസകോശ കാൻസറിനുള്ള മരുന്ന് നൽകി

Update: 2025-10-09 03:21 GMT
Editor : Lissy P | By : Web Desk

തിരുവനന്തപുരം: തിരുവനന്തപുരം ആർസിസി ആശുപത്രിയിൽ രോഗികൾക്ക് മരുന്ന് മാറിനൽകി.തലച്ചോറിലെ കാൻസറിന് ശ്വാസകോശ കാൻസറിനുള്ള മരുന്ന് നൽകി. മരുന്ന് പായ്ക്ക് ചെയ്തതിലെ പിഴവെന്ന് ആശുപത്രി അധികൃതറുടെ വിശദീകരണം.ഗ്ലോബെല ഫാർമ കമ്പനിയെ ആശുപത്രി കരിമ്പട്ടികയിൽപ്പെടുത്തി.മരുന്ന് നൽകിയ രണ്ടായിരത്തിലധികം രോഗികളെ ബന്ധപ്പെടാനുള്ള ശ്രമം ആരംഭിച്ചതായും ആശുപത്രി അധികൃതർ പറഞ്ഞു.

ആർസിസി സ്റ്റോറിലെ ജീവനക്കാരാണ് മരുന്നു മാറിയ വിവരം അറിഞ്ഞത്.മരുന്ന് പാക്കിങ്ങിൽ കമ്പനിക്ക് വന്ന പിഴവാണ് വീഴ്ചയ്ക്ക് കാരണം.തുടര്‍ന്നാണ് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടപടിയെടുത്തത്.

Advertising
Advertising

ഗുജറാത്ത് ആസ്ഥാനമായ ഗ്ലോബല ഫാർമ കമ്പനിക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കമ്പനിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും ഡ്രഗ്സ് കൺട്രോൾ വകുപ്പ് അറിയിച്ചു.പ്രാഥമിക റിപ്പോർട്ടും തൊണ്ടിയും കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.സെഷൻസ് കോടതി ആയിരിക്കും കേസ് പരിഗണിക്കുക. വിശദമായ അന്വേഷണം നടത്താനും തീരുമാനമായിട്ടുണ്ട്.

Full View

 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News