കല്ലായി പുഴയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു
തളി സ്വദേശി വെങ്കിടേശാണ് മരിച്ചത്
Update: 2025-05-14 09:13 GMT
കോഴിക്കോട്: കല്ലായി പുഴയിൽ നിന്നും കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തളി സ്വദേശി വെങ്കിടേശാണ് മരിച്ചത്. വ്യാപാരി വ്യവസായി തളി പാളയം യൂണിറ്റിൻ്റെ ജനറൽ സെക്രട്ടറിയാണ് വെങ്കിടേശ്. രണ്ട് ദിവസം മുൻപാണ് വെങ്കിടേശിനെ കാണാതായത്. കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു.
ഇന്ന് രാവിലെ 11 മണിയോടെയാണ് കല്ലായി പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഒഴുകി പോകുന്നതായി മത്സ്യ തൊഴിലാളികളാണ് കണ്ടത്. ഉടനെ ഫയർ ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു.