കണ്ണൂർ മലപ്പട്ടത്ത് സിപിഎം-യൂത്ത് കോൺഗ്രസ് സംഘർഷം
രാഹുൽ മങ്കൂട്ടത്തിൽ നയിക്കുന്ന ജാഥ മലപ്പട്ടം ടൗണിൽ എത്തിയപ്പോഴാണ് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായത്
Update: 2025-05-14 13:39 GMT
കണ്ണൂർ: മലപ്പട്ടത്ത് സിപിഎം-യൂത്ത് കോൺഗ്രസ് പ്രവർത്തകർ തമ്മിൽ സംഘർഷം. രാഹുൽ മങ്കൂട്ടത്തിൽ നയിക്കുന്ന ജാഥ മലപ്പട്ടം ടൗണിൽ എത്തിയപ്പോഴാണ് ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടായത്. സിപിഎം മലപ്പട്ടം ലോക്കൽ കമ്മിറ്റി ഓഫീസിന് മുന്നിലാണ് സംഘർഷം.
പൊലീസ് ഇരുവിഭാഗത്തെയും പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും സംഘർഷം ഉണ്ടായി. സിപിഎം ലോക്കൽ കമ്മിറ്റി ഓഫീസ് ആയ എ. കുഞ്ഞിക്കണ്ണൻ സ്മാരക മന്ദിരത്തിന് മുന്നിലാണ് സംഘർഷം. പ്രവർത്തകരെ ശാന്തരാക്കാൻ ഇരുവിഭാഗം നേതാക്കളും ശ്രമിക്കുന്നു. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് രാഹുൽ മാങ്കൂട്ടത്തിൽ. സ്ഥലത്ത് വൻ പൊലീസ് സന്നാഹം.