ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് പണം തട്ടിയ സംഭവം: എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
സലീം യൂസഫ്, സിദ്ധാർത്ഥ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്
Update: 2025-05-14 10:49 GMT
എറണാകുളം: ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് പണം തട്ടിയ സംഭവത്തിൽ എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. പെരുമ്പാവൂർ എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥൻ സലീം യൂസഫ്, ആലുവയിലെ എക്സൈസ് ഉദ്യോഗസ്ഥൻ സിദ്ധാർത്ഥൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.
എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറാണ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളിയിൽ നിന്ന് പൊലീസ് ആണെന്ന് പറഞ്ഞ് 56,000 രൂപയാണ് സംഘം തട്ടിയെടുത്തത്.