നിപ: ഇന്ന് ആരും സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രി
പരിശോധനാഫലം നെഗറ്റീവ് ആയാലും 21 ദിവസം ഐസൊലേഷനിൽ തുടരണം
മലപ്പുറം: മലപ്പുറം ജില്ലയിൽ നിപ ബാധയുമായി ബന്ധപ്പെട്ട് ഇന്നാരും സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. പട്ടികയിൽ ഉള്ളവർ ഐസൊലേഷൻ മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രി പറഞ്ഞു. പരിശോധനാഫലം നെഗറ്റീവ് ആയാലും 21 ദിവസം ഐസൊലേഷനിൽ തുടരണം. നിപ ബാധിച്ച രോഗി ഗുരുതരമായി തുടരുന്നു. ഹൈ റിസ്ക് പട്ടികയിൽ ഉള്ള 11 പേർക്ക് ആന്റിവൈറസ് പ്രൊഫൈലാക്സിസ് ചികിത്സ നൽകിവരുന്നുവെന്നും മന്ത്രി വ്യക്തമാക്കി.
65 പേര്‍ ഹൈ റിസ്‌കിലും 101 പേര്‍ ലോ റിസ്‌കിലുമാണുള്ളത്. നിപ സ്ഥിരീകരിച്ചിട്ടുള്ളയാള്‍ മാത്രമാണ് ഐസിയുവില്‍ ചികിത്സയിലുള്ളത്. സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍ മാത്രമാണ് ഐസൊലേഷനില്‍ ചികിത്സയിലുള്ളത്. പുതുതായി കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ലെന്ന് മന്ത്രി നിര്‍ദേശം നല്‍കി.