അനഘയുടേത് ജാതി വിവേചനത്തിനെതിരെയുള്ള പോരാട്ട വിജയം; വെൽഫെയർ പാർട്ടി

അനഘ നേരിട്ട ജാതീയവും അക്കാദമികവുമായ വിവേചനങ്ങൾ അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കാന്‍ സർക്കാരിനോട് ആവശ്യപ്പെടുമെന്ന് റസാഖ് പാലേരി

Update: 2026-09-07 15:47 GMT

തിരുവനന്തപുരം: മലയാള സർവകലാശാലയിലെ അനഘയുടേത് ജാതി വിവേചനത്തിനെതിരെയുള്ള പോരാട്ട വിജയമാണെന്ന് വെൽഫെയർ പാർട്ടി. അനഘ നേരിട്ട ജാതീയവും അക്കാദമികവുമായ വിവേചനങ്ങൾ അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കാന്‍ സർക്കാരിനോട് ആവശ്യപ്പെടുമെന്നും സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി പറഞ്ഞു.

ജാതിവിവേചനത്തിനെതിരെ പരിസ്ഥിതി പഠനവിഭാഗം ശാസ്ത്ര ഗവേഷക അനഘ ശശി കഴിഞ്ഞ 24 ദിവസമായി നടത്തി വന്നിരുന്ന പോരാട്ടമാണ് വിജയിച്ചത്. തിരൂർ ഗസ്റ്റ് ഹൗസിൽ വെച്ച് സമരസമിതി പ്രതിനിധികളും സർവകലാശാല വി സി, രജിസ്ട്രാർ തുടങ്ങിയവരും തിരൂർ എം എൽ എ യുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് അനഘയുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കാൻ സർവകലാശാല തയ്യാറായത്.

Advertising
Advertising

തിരൂർ ഗസ്റ്റ് ഹൗസിൽ വെച്ച് സമരസമിതി പ്രതിനിധികളും സർവകലാശാല വി സി, രജിസ്ട്രാർ തുടങ്ങിയവരും തിരൂർ എം എൽ എ യുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണ് അനഘയുടെ ആവശ്യങ്ങളെല്ലാം അംഗീകരിക്കാൻ സർവകലാശാല തയ്യാറായത്. അനഘയുടെ ഗവേഷണ മേഖലയിൽ പ്രാഗത്ഭ്യമുള്ള മറ്റൊരു ഗൈഡിനെ മലയാളം സർവകലാശാലയിൽ നിന്ന് തന്നെ കണ്ടെത്തിത്തരുന്നതിനും മറ്റൊരു കോ-ഗൈഡിനെ കൂടി ഏർപ്പാടാക്കാനും ഗവേഷണത്തിനാവശ്യമായ ആധുനിക ലാബ് സൗകര്യങ്ങൾ സംവിധാനിക്കുന്നതിനും സർക്കാരിനോട് ആവശ്യപ്പെടാൻ ചർച്ചയിൽ തീരുമാനമായി.

സാമൂഹിക നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങൾ തുടരാനുള്ളതാണ്. അനഘയ്ക്ക് വെൽഫെയർ പാർട്ടിയുടെ അഭിവാദ്യങ്ങൾ അറിയിക്കുകയാണെന്ന് റസാഖ് പാലേരി പറഞ്ഞു.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News