സെക്രട്ടറിയേറ്റിന്റെ കരട് റിപ്പോർട്ട് സമഗ്രമല്ല, സ്ഥാനാർഥി നിർണയം പാളി; സിപിഎം സംസ്ഥാന സമിതിയിൽ രൂക്ഷ വിമർശനം

ഇടപെടേണ്ട സമയത്ത് വേണ്ട രീതിയിൽ ഇടപെട്ടില്ലെന്ന് കേന്ദ്ര നേതൃത്വത്തിനെതിരെയും വിമർശനം

Update: 2026-09-07 16:32 GMT

തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതി യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് തയ്യാറാക്കിയ കരട് റിപ്പോർട്ടിനെതിരെ രൂക്ഷവിമർശനം. സംഘടനാപരമായ വീഴ്ചകളും സമീപകാല രാഷ്ട്രീയ തിരിച്ചടികളും വേണ്ടവിധം തുറന്നുകാട്ടാൻ റിപ്പോർട്ടിന് സാധിച്ചിട്ടില്ലെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു. താഴെത്തട്ടിൽ പാർട്ടി നേരിടുന്ന യഥാർഥ പ്രതിസന്ധികൾ മറച്ചുവെക്കുന്ന സമീപനമാണ് റിപ്പോർട്ടിലുള്ളതെന്നും തെറ്റുകുറ്റങ്ങൾ പൂർണമായി തുറന്നുസമ്മതിച്ചുള്ള തിരുത്തൽ സമീപനമാണ് വേണ്ടതെന്നും യോഗത്തിൽ ആവശ്യമുയർന്നു.

പാർട്ടി നേരിട്ട രാഷ്ട്രീയ തിരിച്ചടികളെയും അടിത്തട്ടിലെ ജീർണതകളെയും ഗൗരവത്തോടെ വിശകലനം ചെയ്യുന്നതിന് പകരം, പതിവ് രീതിയിലുള്ള ഒരു പ്രവർത്തന റിപ്പോർട്ട് മാത്രമായി കരട് രേഖ മാറിയെന്നാണ് പ്രധാന വിമർശനം. ചില പൊതുവായ വീഴ്ചകൾ ഉപരിപ്ലവമായി പരാമർശിച്ചു പോവുക മാത്രമാണ് നേതൃത്വം ചെയ്തിട്ടുള്ളത്.

Advertising
Advertising

സംഘടന നേരിടുന്ന ആഴത്തിലുള്ള പ്രതിസന്ധികളെ അഭിസംബോധന ചെയ്യാനോ പരിഹാര മാർഗങ്ങൾ മുന്നോട്ടുവെക്കാനോ ഇതിൽ ശ്രമമില്ല. പാർട്ടി നേരിടുന്ന കാതലായ പ്രശ്നങ്ങൾ മറച്ചുവെച്ചുള്ള ഇത്തരം റിപ്പോർട്ടുകൾ രാഷ്ട്രീയമായി തിരിച്ചടിയുണ്ടാക്കുമെന്നും വീഴ്ചകൾ ഒളിച്ചുവെക്കാതെ പൂർണമായി തുറന്നുകാട്ടാൻ നേതൃത്വം തയ്യാറാകണമെന്നും അംഗങ്ങൾ നിലപാടെടുത്തു.

തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയം വലിയ തോതിൽ പാളിപ്പോയിട്ടും അത് തുറന്നുസമ്മതിക്കാൻ നേതൃത്വം തയ്യാറായിട്ടില്ലെന്ന ആക്ഷേപവും യോഗത്തിൽ ശക്തമായി. സ്ഥാനാർഥി നിർണയത്തിലെ അപാകതകളെക്കുറിച്ച് റിപ്പോർട്ടിൽ വ്യക്തമായ പരാമർശമില്ലാത്തതാണ് വിമർശനത്തിനിടയാക്കിയത്.

പ്രത്യേകിച്ച് കണ്ണൂർ ജില്ലയിലെ പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ സ്ഥാനാർഥി നിർണയത്തിനെതിരെ ജില്ലയിൽ നിന്നുള്ള നേതാക്കൾ തന്നെ നേരിട്ട് രംഗത്തെത്തി. താഴെത്തട്ടിലെ പൊതുവികാരവും പാർട്ടി പ്രവർത്തകരുടെ മനസും പരിഗണിക്കാതെയാണ് ഈ മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ നിശ്ചയിച്ചതെന്ന് കണ്ണൂരിൽ നിന്നുള്ള നേതാക്കൾ ചൂണ്ടിക്കാട്ടി.

സംസ്ഥാന നേതൃത്വത്തിന് പുറമെ പാർട്ടി കേന്ദ്ര നേതൃത്വത്തിനെതിരെയും ചർച്ചയിൽ അസംതൃപ്തി ഉയർന്നു. പാർട്ടിയിലും മുന്നണിയിലും നിർണായക ഘട്ടങ്ങളിൽ ഉയർന്നുവന്ന വിഷയങ്ങളിൽ കൃത്യസമയത്ത് ഇടപെടാൻ കേന്ദ്ര നേതൃത്വത്തിന് കഴിഞ്ഞില്ലെന്ന് ചർച്ചയിൽ പങ്കെടുത്ത അംഗങ്ങൾ കുറ്റപ്പെടുത്തി. സമയോചിതമായ ഇടപെടലുകൾ ഉണ്ടാകാതിരുന്നത് പല പ്രശ്നങ്ങളും സങ്കീർണമാകുന്നതിനാണ് ഇടയാക്കിയതെന്നും വിമർശനമുയർന്നു. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

By - Web Desk

contributor

Similar News