പാർട്ടിയെ വളർത്താൻ സാങ്കേതിക വിദ്യ ഉപയോഗിക്കണം; സിപിഎം പാർട്ടി കോൺഗ്രസിൽ മന്ത്രി മുഹമ്മദ് റിയാസ്
വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങൾ കൂടുതൽ സജീവമാക്കണം എന്നും റിയാസ്
Update: 2025-04-05 10:01 GMT
മധുര: പാർട്ടിയെ വളർത്താൻ സാങ്കേതിക വിദ്യ ഉപയോഗിക്കണമെന്ന നിർദ്ദേശം മുന്നോട്ട് വെച്ച് മന്ത്രി മുഹമ്മദ് റിയാസ്. സാങ്കേതിക വിദ്യയുടെ വികാസം പാർട്ടിയുടെ വളർച്ചക്ക് ഉപയോഗപ്പെടുത്തണം. ശക്തികുറഞ്ഞ സംസ്ഥാനങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. വിദ്യാർത്ഥി, യുവജന പ്രസ്ഥാനങ്ങൾ കൂടുതൽ സജീവമാക്കണം എന്നും പാർട്ടി കോൺഗ്രസിലെ പൊതു ചർച്ചയിൽ റിയാസ് ആവശ്യപ്പെട്ടു.
പാർട്ടി അംഗത്വഫീസ് 5 രൂപയിൽ നിന്ന് പത്ത് രൂപയാക്കാനും പാർട്ടി കോൺഗ്രസിൽ തീരുമാനം ആയിട്ടുണ്ട്. റെഡ് വളണ്ടിയർ മാർച്ചോടെ നാളെയാണ് ഇരുപത്തിനാലാമത് പാർട്ടി കോൺഗ്രസ് സമാപിക്കുന്നത്.