ജമ്മുവിലെ നഗ്രോത്തയില്‍ സൈനിക കേന്ദ്രത്തിന് നേരെ ആക്രമണം; സൈനികന് പരിക്ക്
വെടിവെപ്പില്‍ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമുള്ളതല്ല. പ്രദേശത്ത് സൈന്യം ശക്തമായ തിരച്ചില്‍ നടത്തുകയാണ്.
നഗ്രോത്ത: ജമ്മുവിലെ നഗ്രോത്തയില്‍ ആക്രമണം നടന്നതായി സ്ഥിരീകരിച്ച് സൈന്യം. സൈനിക കേന്ദ്രത്തിനുനേരെയാണ് ആക്രമണമുണ്ടായത്. വെടിവെപ്പില്‍ ഒരു സൈനികന് പരിക്കേറ്റിട്ടുണ്ട്. പരിക്ക് ഗുരുതരമുള്ളതല്ല. പ്രദേശത്ത് സൈന്യം ശക്തമായ തിരച്ചില്‍ നടത്തുകയാണ്.
On noticing suspicious movement near the perimeter, alert sentry at #Nagrota Military Station issued a challenge, leading to a brief exchange of fire with the suspect.
— White Knight Corps (@Whiteknight_IA) May 10, 2025
Sentry sustained a minor injury.
Search operations are underway to track the intruder(s)@adgpi…
സൈനിക ക്യാംപിന് നേരെ ഭീകരാക്രമണം നടന്നെന്നായിരുന്നു ആദ്യം വാർത്താ ഏജൻസിയായ എഎന്‍എ റിപ്പോർട്ട് ചെയ്തത്. വെടിവെപ്പില്‍ സൈനികന് പരിക്കേറ്റെന്നും ഇവർ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ പിന്നീട് സൈന്യം നിഷേധിച്ചതോടെ, ഖേദം പ്രകടിപ്പിച്ച് എഎൻഐ വാർത്ത പിൻവലിച്ചു