ഇന്ത്യൻ അതിർത്തികളിൽ സ്ഥിതിശാന്തം; രാത്രി അക്രമസംഭവങ്ങൾ നടന്നതായി റിപ്പോർട്ടുകളില്ല

അമൃത്സറിലെ റെഡ് അലർട്ട് പിൻവലിച്ചു

Update: 2025-05-11 03:46 GMT
Editor : സനു ഹദീബ | By : Web Desk
Advertising

ന്യൂ ഡൽഹി: വെടിനിർത്തൽ കരാർ ലംഘിച്ച് പാക് ആക്രമണം നടന്ന ഇന്ത്യൻ അതിർത്തികളിൽ ഇന്ന് സ്ഥിതി ശാന്തം. ഇന്നലെ രാത്രി മുതൽ അക്രമസംഭവങ്ങൾനടന്നതായി റിപ്പോർട്ടുകളില്ല. പഞ്ചാബിലെ അമൃത്സറിൽ നൽകിയിരുന്ന റെഡ് അലർട്ട് പിൻവലിച്ചു. നിയന്ത്രണങ്ങളും പിൻവലിച്ചു.

ജമ്മു കശ്മീരിലെ ഭീകരബന്ധമുള്ള കേസുകളിൽ സംസ്ഥാന അന്വേഷണ ഏജൻസിയുടെ റെയ്ഡ്. ഷോപ്പിയാനിലും കുൽഗാമിലുമാണ് റെയ്ഡ്. അതിർത്തിയിൽ ഇന്നലെയുണ്ടായ പ്രകോപനത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. ആവശ്യമെങ്കിൽ തിരിച്ചടിക്കാൻ സേനകൾക്ക് നിർദ്ദേശം നൽകിയതായി വിദേശ കാര്യ സെക്രട്ടറി വിക്രം മിശ്രി അറിയിച്ചു.

അതേസമയം, ഇന്നലെ ഏറെ വൈകിയും ഇന്ത്യാ-പാക് അതിർത്തിയിൽ പ്രഖ്യാപിച്ച വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്താന്റെ പ്രകോപനം ഉണ്ടായി. വിവിധ ഇടങ്ങൾ ലക്ഷ്യമിട്ടുള്ള ഡ്രോൺ ആക്രമണ ശ്രമങ്ങൾ ഇന്ത്യ തകർത്തു. നഗ്രോട്ട സൈനിക ക്യാമ്പിന് സമീപമുണ്ടായ വെടിവെപ്പിൽ ജവാന് നിസാര പരിക്കേറ്റെന്ന് സൈന്യം അറിയിച്ചു. നുഴഞ്ഞുകയറിയ ആൾക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കി.

അമൃത്സറിൽ വീണ്ടും സൈറൺ മുഴങ്ങിയെന്നും റിപ്പോർട്ടുകളുണ്ട്. ആളുകൾ ലൈറ്റുകൾ അടച്ച് വീടിനകത്ത് തന്നെ കഴിയണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.വൈദ്യുതി പുനസ്ഥാപിച്ചു. ജില്ലയിൽ ജാഗ്രത തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി. ജാഗ്രതയുടെ ഭാഗമായി റെഡ് അലർട്ട് പ്രഖ്യാപിച്ചു. നിയന്ത്രണ രേഖയിലും പാക് പ്രകോപനം ഉണ്ടായി. ഇന്ത്യ ശക്തമായി തിരിച്ചടിച്ചു. ആവശ്യമെങ്കിൽ തിരിച്ചടിക്കാൻ സേനകൾക്ക് നിർദ്ദേശം നൽകിയതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ഇരു രാജ്യങ്ങളുടേയും സൈനിക തലത്തിലെ തുടർ ചർച്ചകൾ നാളെ നടക്കും.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News