പ്രണയ വിവാഹം; യുവതിയെ തട്ടിക്കൊണ്ടുപോയി ക്വട്ടേഷൻ സംഘം, കാറിലിരുന്ന് നിലവിളിച്ചതോടെ പരിഭ്രാന്തനായി ഡ്രൈവര്‍, മറ്റു വാഹനങ്ങള്‍ ഇടിച്ചിട്ടു, നാടകീയ രംഗങ്ങള്‍

നാട്ടുകാരാണ് യുവതിയുമായി കടന്നുകളയാന്‍ ശ്രമിച്ച ക്വട്ടേഷന്‍ സംഘത്തെ പിന്തുടര്‍ന്ന് പിടികൂടിയത്

Update: 2026-09-17 08:02 GMT

ബംഗളൂരു: കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് പ്രണയവിവാഹം കഴിച്ച രാജസ്ഥാൻ സ്വദേശിയായ 21കാരിയെ ബംഗളൂരുവിൽ നിന്ന് തട്ടിക്കൊണ്ടുപോകാൻ ശ്രമം. യുവതിയെ തട്ടിക്കൊണ്ടുപോയി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ക്വട്ടേഷന്‍ സംഘം സഞ്ചരിച്ച കാർ നിരവധി വാഹനങ്ങളിൽ ഇടിച്ച് കുട്ടികളടക്കം 6 പേർക്ക് പരിക്കേറ്റു. നാട്ടുകാർ പിന്തുടർന്ന് പിടികൂടിയ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.  

രാജസ്ഥാനിലെ മെൽവാസ് ഗ്രാമത്തിലെ ഗുണരാമുവിന്റെ മകൾ പൂജയും ഓം പ്രകാശും ഒൻപത് മാസം മുൻപാണ് വിവാഹിതരായത്. വീട്ടുകാരുടെ എതിർപ്പിനെത്തുടർന്ന് രാജസ്ഥാൻ വിട്ട ഇരുവരും ബംഗളൂരുവിലെ അഗ്രഹാര ദാസരഹള്ളിയിൽ താമസിച്ചു വരികയായിരുന്നു. തുടക്കം മുതലെ എതിരായിരുന്ന പൂജയുടെ കുടുംബം, വിവാഹ ശേഷം ഒടുവില്‍  ഇവരെ കണ്ടെത്താനായി നാലംഗ സംഘത്തെ ബംഗളൂരുവിലേക്ക് അയക്കുകയായിരുന്നു.

Advertising
Advertising

ബംഗളൂരുവിലെ വീട്ടിലെത്തിയ സംഘം, പൂജയെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയി. വാഹനത്തിലിരുന്ന് പൂജ ഉറക്കെ നിലവിളിച്ചതോടെ വാഹനം ഓടിച്ചിരുന്ന സദ്ദാം എന്നയാൾ പരിഭ്രാന്തനാവുകയും കാർ അമിതവേഗതയിൽ പായിക്കുകയുമായിരുന്നു. തുടർന്ന് റോഡിലുണ്ടായിരുന്ന മൂന്നോ നാലോ ഇരുചക്രവാഹനങ്ങളിൽ കാർ ഇടിച്ചു തെറിപ്പിച്ചു. ഇതിലാണ് ആറ് പേര്‍ക്ക് പരിക്കേറ്റത്. ഇതിലൊരാളുടെ നില ഗുരുതരമാണ്.

അപകടത്തെത്തുടർന്ന് നാട്ടുകാർ കാറിനെ പിന്തുടർന്ന് പിടികൂടുകയായിരുന്നു. പ്രതികളെ കാറിൽ നിന്ന് വലിച്ചിറക്കി നാട്ടുകാർ കൈയേറ്റം ചെയ്തു. തുടർന്ന് പോലീസെത്തി രാജസ്ഥാൻ സ്വദേശികളായ രാകേഷ് (31), കരൺ (25), അയാൻ (18) എന്നിവരെ അറസ്റ്റ് ചെയ്തു. വാഹനം ഓടിച്ചിരുന്ന സദ്ദാം സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.  പൂജയുടെ പിതൃസഹോദരി നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ക്വട്ടേഷൻ സംഘം ബംഗളൂരുവിലെ വിലാസം കണ്ടെത്തിയതെന്ന് പൊലീസ് സംശയിക്കുന്നു. വിവാഹശേഷവും പൂജ ഇവരുമായി ഫോണിൽ ബന്ധപ്പെട്ടിരുന്നു. പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.   

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News