ഗൾഫ് സർവീസുകൾ നവി മുംബൈ എയർപോർട്ടിലേക്ക് മാറ്റാൻ എയർ ഇന്ത്യ എക്സ്പ്രസ്

മുംബൈയിൽ നിന്നുള്ള ജിദ്ദ, റിയാദ്, ദമ്മാം, ദോഹ, ഷാർജ, മസ്‌കത്ത് സർവീസുകൾ മാറ്റും

Update: 2026-10-26 12:08 GMT

മുംബൈ: മുംബൈയിൽ നിന്ന് ഗൾഫിലേക്കുള്ള വിവിധ എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ നവി മുംബൈ ഇന്റർനാഷണൽ എയർപോർട്ടിലേക്ക് (NMIA) മാറ്റും. എയർലൈനിന്റെ പശ്ചിമേഷ്യ സർവീസുകൾ ഛത്രപതി ശിവാജി മഹാരാജ് ഇന്റർനാഷണൽ എയർപോർട്ടിൽ (CSMIA) നിന്ന് പുതിയ വിമാനത്താവളത്തിലേക്ക് ഘട്ടം ഘട്ടമായാണ് മാറ്റുക. മുംബൈയിൽ നിലവിലുള്ള അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ 1 ന്റെ പുനർവികസനം സുഗമമാക്കാനുള്ള പദ്ധതിയുടെ ഭാഗമാണ് ഈ നീക്കം.

മുംബൈയിൽ നിന്ന് ഷാർജ, ജിദ്ദ, റിയാദ്, ദമ്മാം, ദോഹ, മസ്‌കത്ത് എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ ക്രമേണ നവിമുംബൈയിലേക്ക് മാറ്റും. 2027 ലെ IATA നോർത്തേൺ സമ്മർ സീസണോടെ മാറ്റം പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.

2026 ഡിസംബറിൽ നവിമുംബൈയിൽ നിന്ന് നാല് പ്രതിദിന ആഭ്യന്തര വിമാന സർവീസുകൾ ആരംഭിക്കും, തുടർന്ന് 2027 ജനുവരി മുതൽ അംഗീകാരങ്ങൾ ലഭിക്കുന്ന മുറയ്ക്ക് കുവൈത്തിലേക്ക് ആസൂത്രണം ചെയ്യുന്ന സർവീസുകളും ഒമാനിലേക്ക് നിലവിലുള്ള സർവീസുകളും ആരംഭിക്കും.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Gulf Desk

contributor

Similar News