മോദി തായ്‌ലൻഡിലേക്ക്; ബാങ്കോക്കിൽ നടക്കുന്ന ബിംസ്റ്റെക് ഉച്ചകോടിയിൽ പങ്കെടുക്കും

ഇന്ന് മുതൽ 6 വരെ തായ്‌ലൻഡും ശ്രീലങ്കയും സന്ദർശിക്കും

Update: 2025-04-03 02:13 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തായ്‌ലൻഡ് സന്ദര്‍ശിക്കും. ഇന്ന് മുതൽ 6 വരെ തായ്‌ലൻഡും ശ്രീലങ്കയും സന്ദർശിക്കും. സന്ദർശന വേളയിൽ, ഏപ്രിൽ 4 ന് ബാങ്കോക്കിൽ നടക്കുന്ന ആറാമത് ബിംസ്റ്റെക് ഉച്ചകോടിയിൽ പങ്കെടുക്കും.

2018-ൽ നേപ്പാളിലെ കാഠ്മണ്ഡുവിൽ നടന്ന ഉച്ചകോടിക്ക് ശേഷം ബിംസ്റ്റെക് നേതാക്കളുടെ ആദ്യ നേരിട്ടുള്ള കൂടിക്കാഴ്ചയായിരിക്കും തായ്‌ലൻഡ് ആതിഥേയത്വം വഹിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു .ഉഭയകക്ഷി ബന്ധങ്ങൾ ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി തായ് പ്രധാനമന്ത്രി പെറ്റോങ്‌ടാർൺ ഷിനവത്രയുമായി കൂടിക്കാഴ്ച നടത്തും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News