Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ബെംഗളൂരു: ധര്‍മ്മസ്ഥലയിലെ ദുരൂഹ മരണങ്ങളില്‍ വെളിപ്പെടുത്തല്‍ നടത്തിയ ശുചീകരണ തൊഴിലാളിയുടെ മൊഴിയെടുക്കുന്നു. ഡിഐജി അനുചേതിന്റെ നേതൃത്വത്തിലാണ് മൊഴിയെടുക്കുന്നത്. ദക്ഷിണ കന്നട പോലീസ് ആസ്ഥാനത്താണ് മൊഴിയെടുക്കല്‍.
അതേസമയം, കേസ് അന്വേഷിക്കുന്നതിനായി 20 ഉദ്യോഗസ്ഥരുടെ പ്രത്യേക അന്വേഷണ ഒരു സംഘത്തെ അന്വേഷണത്തിന് നേതൃത്വം നല്‍കി. കൂട്ട ശവസംസ്‌കാരങ്ങള്‍, ലൈംഗിക അതിക്രമങ്ങള്‍, മറച്ചുവെക്കലുകള്‍ എന്നിവയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ വലിയ വിമര്‍ശനത്തിനായി വഴിവെച്ചത്.
മുന്‍ ശുചീകരണതൊഴിലാളിയുടെ പരാതിയില്‍ പരാതിയില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്യുകയും സാക്ഷികള്‍ക്ക് സംരക്ഷണം നല്‍കുകയും അസ്ഥികൂട അവശിഷ്ടങ്ങള്‍ കോടതിയില്‍ ഹാജരാക്കുകയും ചെയ്തു.