സിഎ പഠനം ഉപേക്ഷിച്ച് ദോശക്കച്ചവടം; ഇന്ന് മാസം 12 ലക്ഷം വരുമാനം

അമ്മയുടെ വീട്ടുരുചിയിൽ വിശ്വാസമർപ്പിച്ച് ആരംഭിച്ച ചെറിയ സംരംഭം സോഷ്യൽ മീഡിയയുടെ സഹായത്തോടെ വലിയ ബിസിനസാക്കി മാറ്റിയ സഹോദരങ്ങളുടെ കഥ

Update: 2026-09-04 16:08 GMT

മുംബൈ: അമ്മയുടെ കൈപ്പുണ്യത്തിൽ തയ്യാറാക്കിയ ദോശയെ സംരംഭമാക്കി മാറ്റി മാസം ഏകദേശം 12 ലക്ഷം രൂപ വരുമാനം നേടുന്ന സഹോദരങ്ങളുടെ കഥ ശ്രദ്ധ നേടുന്നു. താനെയിലെ ഗണേഷ് സാഥെയും സഹോദരി സപ്ന സാഥെയും ചേർന്നാണ് 'ദി ബെണ്ണെ' എന്ന പേരിൽ ദോശ ബിസിനസ് വളർത്തിയത്.

ചാർട്ടേഡ് അക്കൗണ്ടന്റ് ആകണമെന്ന കുടുംബത്തിന്റെ ആഗ്രഹപ്രകാരം ഗണേഷ് പഠനം തുടങ്ങിയിരുന്നെങ്കിലും, അമ്മയുടെ ബെണ്ണെ ദോശയുടെ രുചി ബിസിനസാക്കി മാറ്റണമെന്ന ആശയം അദ്ദേഹത്തെ പിന്തുടർന്നു. ഒടുവിൽ സിഎ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് 50,000 രൂപ കടമെടുത്താണ് പഴയൊരു ഉന്തുവണ്ടിയിൽ ദോശക്കട ആരംഭിച്ചത്.

Advertising
Advertising

സഹോദരി സപ്നയും സംരംഭത്തിൽ പങ്കാളിയായി. തുടക്കത്തിൽ പക്ഷേ കാര്യങ്ങൾ പ്രതീക്ഷിച്ചപോലെ നടന്നില്ല. ഫുഡ് ട്രക്കുകളും മോംമോസ്, പിസ റോളുകൾ തുടങ്ങിയ ട്രെൻഡി ഭക്ഷണശാലകളും മത്സരരംഗത്തുണ്ടായിരുന്നപ്പോൾ ഇവരുടെ ദോശക്കടയിലേക്ക് ആളുകൾ കാര്യമായി എത്തിയില്ല. വിൽപ്പന കുറഞ്ഞതോടെ നഷ്ടവും വർധിച്ചു. കട അടച്ചുപൂട്ടേണ്ട സാഹചര്യവുമുണ്ടായി.

അവസാന ശ്രമമെന്ന നിലയിൽ സോഷ്യൽ മീഡിയയെ ആശ്രയിക്കുകയായിരുന്നു സഹോദരങ്ങൾ. ഉന്തുവണ്ടി പുതുക്കി, ദോശ തയ്യാറാക്കുന്ന രീതിയും ബിസിനസിന്റെ യാത്രയും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. രാവിലെ അമ്മയും സപ്നയും ചേർന്ന് പുതിയ മാവ് തയ്യാറാക്കും. ഗണേഷ് ദോശ തയ്യാറാക്കും. വീഡിയോകളിലൂടെ കൂടുതൽ ആളുകളിലേക്ക് വിവരമെത്തിയതോടെ ഉപഭോക്താക്കളുടെ എണ്ണവും ഫോളോവേഴ്‌സും വർധിച്ചു.

പിന്നീട് കടയിൽ തിരക്ക് വർധിക്കുകയും ഒരു മണിക്കൂറിനുള്ളിൽ ദോശ വിറ്റുതീരുന്ന സ്ഥിതിയിലേക്ക് ബിസിനസ് വളരുകയും ചെയ്തു. നിലവിൽ പ്രതിദിനം ഏകദേശം 400 പേർ കടയിലെത്തുന്നുണ്ടെന്നാണ് റിപ്പോർട്ട്. പഴയ ഉന്തുവണ്ടി പിന്നീട് സ്ഥിരം കടയായി മാറി. പ്രതിദിനം ഏകദേശം 40,000 രൂപയുടെ വരുമാനം ലഭിക്കുന്നതായും ഇത് മാസം ഏകദേശം 12 ലക്ഷം രൂപയിലേക്ക് എത്തുന്നതായുമാണ് റിപ്പോർട്ട്.

അമ്മയുടെ വീട്ടുരുചിയിൽ വിശ്വാസമർപ്പിച്ച് ആരംഭിച്ച ചെറിയ സംരംഭം സോഷ്യൽ മീഡിയയുടെ സഹായത്തോടെ വലിയ ബിസിനസാക്കി മാറ്റിയതാണ് ഗണേഷിന്റെയും സപ്നയുടെയും കഥ.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - അഹമ്മദലി ശര്‍ഷാദ്

Similar News