'ബൈ ബൈ പപ്പ, ഇതെന്റെ ജീവിതമാണ്, ഞാൻ പോകുന്നു'; ഫോണിൽ പിതാവിനോട് യാത്ര പറഞ്ഞ് യുവതി നദിയിൽ ചാടി
ജമ്മു കശ്മീരിലെ ദോഡ ജില്ലയിലാണ് സംഭവം
പിതാവിനോട് യാത്ര പറഞ്ഞ് ചെനാബ് നദിയിലേക്ക് എടുത്ത് ചാടി യുവതി. ജമ്മു കശ്മീരിലെ ദോഡ ജില്ലയിലാണ് സംഭവം. ദോഡ സ്വദേശിയായ കൃഷൻ ലാലിന്റെ മകൾ പായൽ ദേവിയെന്ന യുവതിയാണ് നദിയിൽ ചാടി ആത്മഹത്യ ചെയ്തത്. പരിചയക്കാരനായ ഒരാളോടൊപ്പം മോട്ടോർ സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. യുവതിക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.
യാത്രയ്ക്കിടെ പായലിന്റെ ദുപ്പട്ട ബൈക്കിൽ കുടുങ്ങുകയും ഇത് മാറ്റാനായി യുവാവ് ശ്രമിക്കുന്നതിനിടെ പ്രേം നഗർ പാലത്തിന്റെ അരികിലേക്ക് യുവതി പോകുകയായിരുന്നു. തുടർന്ന്, താൻ ജീവനൊടുക്കാൻ പോകുകയാണെന്ന് ആളുകളോട് യുവതി വിളിച്ചു പറഞ്ഞു. അവിടെയുണ്ടായിരുന്ന ആളുകൾ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും യുവതി കേൾക്കാൻ കൂട്ടാക്കിയില്ല. തുടർന്ന് ഒപ്പമുണ്ടായിരുന്ന യുവാവ് യുവതിയുടെ പിതാവിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഇരുവരും ഫോണിൽ സംസാരിച്ചു. 'ഇതെന്റെ ജീവിതമാണ്, ഞാൻ പോകുന്നു ബൈ ബൈ പപ്പ' എന്നായിരുന്നു പിതാവിനോട് യുവതി പറഞ്ഞ അവസാന വാക്കുകൾ. തൊട്ടുപിന്നാലെ യുവതി നദിയിലേക്ക് എടുത്ത് ചാടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ നാട്ടുകാരും പൊലീസും ദുരന്തനിവാരണ സേനയും ചേർന്ന് യുവതിക്കായുള്ള തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ആത്മഹത്യയിലേക്ക് നയിച്ച കാരണമെന്താണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
Young Woman Jumps into Chenab River
— Siraj Noorani (@sirajnoorani) September 6, 2026
A young woman jumped from the Shiv Vanten bridge in #Doda district of #Jammu into the Chenab River.
The young woman has been identified as Payal Devi, daughter of Balkrishna from the Korara area in Doda.
Rescue operations have been initiated… pic.twitter.com/QpZvPQAT9M